കരുനാഗപ്പള്ളി : തുറയിൽക്കുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാല നമ്പിശ്ശേരിൽ ഡി. ശാന്തമ്മ പുരസ്കാരം ലഫ്. കേണൽ ഷീജ എയ്ക്ക് സിവിൽ ജഡ്ജ് ആര്യറാഫി സമ്മാനിച്ചു. 10001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് സമ്മാനം. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ആൾഡ്രിൻ റ്റി.എം, ബിജു തുറയിൽക്കുന്ന്, കെ. പുഷ്പാംഗദൻ ,എസ്.സിംലാൽ, എസ്.രാജൻ, സുനിൽ ഭാർഗ്ഗവൻ എന്നിവർ സംസാരിച്ചു.



