വെള്ളറട : കെ. എല്‍. സി. എ. പെരുങ്കടവിള സോണല്‍ സമിതിയുടെ നേതൃത്വത്തില്‍ പെരുങ്കടവിള ഫെറോനയിലെ പള്ളികളില്‍ നടത്തുന്ന ലഹരി വിരുദ്ധ സെമിനാറിന് തുടക്കമായി. ചെമ്പുര് ക്രിസ്തുരാജ ദൈവാലയത്തില്‍ നെയ്യാറ്റിന്‍കര ഡി. വൈ. എസ.് പി. ഷാജി .എസ്. ഉത്ഘാടനം ചെയ്തു. ചെമ്പുര് കെ എല്‍ സി എ യുണിറ്റില്‍ സംഘടിപ്പിച്ച സെമിനാര്‍ സോണല്‍ പ്രസിഡന്റ് ബിനില്‍ മണലുവിള അദ്ധ്യക്ഷത വഹിച്ചു. കെ എല്‍ സി എ രൂപത പ്രസിഡന്റ് ഡി ജെ അനില്‍ ജോസ് ഒരു സെക്ഷന്‍ ക്ലാസ്സ് എടുത്തുലഹരി വിരുദ്ധ പ്രതിജ്ഞ റവ:ഫാ : ജസ്റ്റിന്‍ ഫ്രാന്‍സിസ് ചെല്ലി കൊടുത്തു. സോണല്‍ ജനറല്‍ സെക്രട്ടറി മാരായമുട്ടം അജികുമാര്‍, സോണല്‍ വൈസ് പ്രസിഡന്റ് സരിഷാ പ്രവീണ്‍, യുണിറ്റ് പ്രസിഡന്റ് മണിക്കുട്ടന്‍,സത്യഭാസ്, രതിഷ്, എന്നിവര്‍ നേതൃത്വം നല്‍കി.ചിത്രം.ചെമ്പുര് ക്രിസ്തുരാജ ദൈവാലയത്തില്‍ നെയ്യാറ്റിന്‍കര ഡി. വൈ. എസ.് പി. ഷാജി .എസ്. ഉത്ഘാടനം ചെയ്യുന്നു.



