Sat Aug 08, 2026 9:52 pm
FLASH
X

ബി.ജെ.പി. പാറശ്ശാല പഞ്ചായത്ത് ശില്പശാല  നടന്നു.

HOME / Kerala May 24, 2025

പാറശ്ശാല:   ബി.ജെ.പി. പാറശ്ശാല പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന  ശില്പശാല തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ്  മുക്കംപാല മൂട് ബിജു ഉദ്ഘാടനം ചെയ്തു. പാറശ്ശാല ഭാരതീയ വിദ്യാപീഠം സ്‌കൂളില്‍   പാറശ്ശാല ഏരിയ പ്രസിഡന്റ് അനീഷ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

എന്‍. പി. ഹരി ,വെങ്ങാനൂര്‍ ഗോപന്‍ എന്നിവര്‍  ശില്പശാലയില്‍ ക്ലാസെടുത്തു. പാറശ്ശാല മണ്ഡലം പ്രസിഡന്റ് മണവാരി രതീഷ്,ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ പ്രദീപ്, എം. എസ്. ഷിബു കുമാര്‍ ജില്ലാ സെക്രട്ടറിമാരായ പേയാട്  കാര്‍ത്തികേയന്‍,സ്‌റ്റെഫിന്‍ സ്റ്റീഫന്‍ , നാഗരാജ് ,മഞ്ജു അനി, പരശുവയ്ക്കല്‍ മണികണ്ഠന്‍ ,എസ് എല്‍ സരിത എന്നിവര്‍ നേതൃത്വം നല്‍കി.ചിത്രം.ശില്പശാല തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ്  മുക്കംപാല മൂട് ബിജു ഉദ്ഘാടനം ചെയ്യുന്നു.