Sat Aug 08, 2026 11:42 pm
FLASH
X

പ്ലാറ്റിനം ജൂബിലി നിറവിൽ ;വെള്ളായണി കാർഷിക കോളേജ്

HOME May 20, 2025

വെള്ളായണി ; കേരളത്തിൻറെ തലസ്ഥാന നഗരിയിലെ പ്രകൃതി രമണീയമായ വെള്ളായണി കായലോരത്ത് 1955ൽ സ്ഥാപിതമായ കാർഷിക കോളേജും ഗവേഷണ കേന്ദ്രവും നമ്മുടെ കാർഷിക മേഖലക്ക് ഒട്ടേറെ സംഭാവനകൾ നൽകിക്കൊണ്ട്  രാജകീയ പ്രൗഢിയോടെ നിലകൊള്ളുകയാണ്. കേരള കാർഷിക സർവകലാശാലയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി പ്രവർത്തിച്ചുവരുന്ന  വെള്ളായണി കാർഷിക കോളേജും ഗവേഷണ കേന്ദ്രവും കാർഷിക വിദ്യാഭ്യാസ-ഗവേഷണ-വിജ്ഞാനവ്യാപന മേഖലകളിൽ മികവിന്റെ 70 വർഷം പിന്നിട്ട്  പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണിന്ന്. ഇതോടനുബന്ധിച്ച് പൊതുജനങ്ങൾക്കും കർഷകർക്കും പ്രയോജനപ്രദമായ രീതിയിൽ 2025 മെയ് 21 മുതൽ 28 വരെ  അന്താരാഷ്ട്ര കാർഷിക സെമിനാർ, ഇൻഡസ്ട്രി അക്കാദമിയ മീറ്റ്, പൂർവ്വ വിദ്യാർത്ഥി സംഗമം, കാർഷിക സാങ്കേതികവിദ്യ പ്രദർശനവും ശില്പശാലയും, കാർഷിക ശാസ്ത്ര പ്രദർശന വിപണനമേള, കാർഷിക സെമിനാറുകൾ, ഭക്ഷ്യമേള, കലാസന്ധ്യ എന്നിങ്ങനെ എട്ടു ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ  സംഘടിപ്പിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. വെള്ളായണി കാർഷിക കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ 2025 മെയ് 21 ന് ബഹു: കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ്, അന്താരാഷ്ട്ര കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു.