Sat Aug 08, 2026 11:43 pm
FLASH
X

പെരുമ്പാവൂർ സബ് ഡിവിഷൻ ഓഫീസിനും കോട്ടപ്പടി പോലീസ് സ്റ്റേഷനും ഐ എസ് ഒ സർട്ടിഫിക്കറ്റ്.

HOME / Kerala May 19, 2025

കോതമംഗലം :എറണാകുളം റൂറൽ ജില്ലയിലെ പെരുമ്പാവൂർ സബ് ഡിവിഷൻ ഓഫീസിനും കോട്ടപ്പടി പോലീസ് സ്റ്റേഷനും ഐ എസ് ഒ സർട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങൾ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവൽക്കരണം, ഭൗതിക സാഹചര്യങ്ങൾ, പാരിസ്ഥിതിക സംരക്ഷണം, തുടങ്ങിയവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് ഇന്ന് രാവിലെ 11ന് കോട്ടപ്പടി പോലീസ് സ്റ്റേഷനിൽ റേഞ്ച് ഡി.ഐ.ജി ഡോ.എസ്.സതീഷ് ബിനോ’ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി എം.ഹേമലത മുഖ്യ പ്രഭാഷണം നടത്തും. ഐ.എസ്.ഒ പ്രതിനിധി എൻ.ശ്രീകുമാർ സർട്ടിഫിക്കറ്റ് സമർപ്പിയ്ക്കും. പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ്‌ ആര്യ അധ്യക്ഷത വഹിക്കും