കോതമംഗലം : ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത 5 മത്തെ വീടിന് തുടക്കമായി. ആകെയുള്ള 150വീടുകളിൽ129 മത്തെവീടുകൾക്ക് ആണ് വാരപെട്ടി പഞ്ചായത്തിലെ പാറശാലപ്പടിയിൽ തറക്കല്ലിട്ടത്. ഡിസ്ട്രിക് 318 സി യുടെ റീജിയൻ ഏഴിന്റെ റീജിയൻ ചെയർമാൻ കെ സി മാത്യൂസ് എംജെഎഫ് വീടിന്റെ കല്ലിടൽ കർമ്മം നിർവ്വഹിച്ചു.കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡിജിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം കത്തീഡ്രൽ പള്ളി അസി വികാരി ജോസഫ്കുന്നുപുറം ,ക്ലബ്ബ് സെക്രട്ടറി കെ.എം കോരച്ചൻ , ക്ലബ്ബ് ട്രഷറർ സി.എ. ടോണി ചാക്കോ , ബേബിച്ചൻ നിധിരീക്കൽ എന്നിവർ പ്രസംഗിച്ചു. ഗുണഭോക്താക്കളോടൊപ്പം, ,ലയൺസ് ക്ലബിലെ പോൾ മാത്യു ,ജോർജ് മങ്ങാട്ട്, റെജിമോൻ എ എം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു



