Wed Sep 23, 2026 5:58 am
FLASH
X

വേളാങ്കണ്ണിയിലേക്ക് ദിവസേന ട്രെയിൻ വേണം. പി.സി.തോമസ്

HOME / Kerala May 15, 2025

കോതമംഗലം : വേളാങ്കണ്ണിയിലേക്ക് എറണാകുളത്തു നിന്ന് കോട്ടയം,കൊല്ലം,പുനലൂർ വഴി ട്രെയിൻ ഉണ്ടെങ്കിലും ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് അതുള്ളത്. അതു മൂന്നു ദിവസമാക്കിയേക്കും, എന്ന് കേൾക്കുന്നുണ്ടെങ്കിലും, അതു മതിയാവില്ല എന്നും,ദിവസേന ഓടുന്ന ട്രെയിൻ ആക്കി അതു മാറ്റണമെന്നും കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും,മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. ദിവസേന ഓടിയാലും,ആ ട്രയിൻ നിറയെ യാത്രക്കാരുണ്ടാകുമെന്നും,റയിൽവേയ്ക്ക് അതു നല്ല ലാഭവും,ജനങ്ങൾക്ക് വലിയ ആശ്വാസവുമായിരിക്കും എന്നും തോമസ് പറഞ്ഞു. അപ്രകാരം ദിവസേന ഓടുന്ന ട്രയിൻ ആഴ്ചയിൽ രണ്ടു ദിവസം ആലപ്പുഴ വഴിയാക്കുന്നതും നന്നായിരിക്കും.ട്രെയിനിൽ കിട്ടുന്ന ഭക്ഷണങ്ങൾ പലതും വേണ്ടവിധത്തിൽ ശുദ്ധമല്ല എന്ന വാർത്തകൾ ഇന്നു വന്നിട്ടുണ്ട്. അതു പ്രത്യേകിച്ചു പരിശോധിക്കുകയും ഒരു തരത്തിലും കുഴപ്പമുള്ള ഭക്ഷണം ട്രെയിനിൽ വിതരണം ചെയ്യാതെ അതു തടയണമെന്നും തോമസ് ആവശ്യപ്പെട്ടു.ഈ കാര്യങ്ങൾ കാണിച്ചുകൊണ്ട് കേന്ദ്ര റയിൽവേ മന്ത്രിക്ക് തോമസ് കത്തയച്ചു