തിരുവനന്തപുരം : പാറശ്ശാല വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിനായി അത്യാധുനിക രീതിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയില്‍ ഏറ്റവുമധികം സ്‌കൂളുകളുള്ള പാറശ്ശാല ഉപജില്ലയിലെ എ.ഇ.ഒ ഓഫീസിന്റെ പുതിയ കെട്ടിടത്തിനായി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിര്‍മാണ അനുമതി നേടിയെടുത്തുവെന്ന് എം.എല്‍.എ. പറഞ്ഞു.അധ്യാപകരുടെ കാലങ്ങളായുള്ള ആവശ്യത്തിനു ഒരു കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. അത്യാധുനിക കമ്പ്യുട്ടര്‍ സംവിധാനങ്ങളും ശീതീകരിച്ച മുറികളോടും കൂടി 4000 ചതുരശ്ര അടിയിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടത്തിന്റെ പണി അഞ്ചുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും എം. എല്‍. എ കൂട്ടിച്ചേര്‍ത്തു.പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത അധ്യക്ഷത വഹിച്ച യോഗത്തില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെന്‍ഡാര്‍വിന്‍, പി.ഡബ്യു.ഡി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.ഷൈല, പാറശ്ശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു, ബ്ലോക്ക് മെമ്പര്‍ ശാലിനി സുരേഷ്, എ.ഇ.ഒ. സുന്ദര്‍ദാസ്.എ. തുടങ്ങിയവര്‍ പങ്കെടുത്തു.



