കോതമംഗലം : മഴക്കാലമെത്തുന്നതോടെ പടർന്നുപിടിക്കുന്ന ജലജന്യ, കൊതുക്ജന്യ രോഗങ്ങളെ തടയുന്നതിനായി പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിന്റെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന മഴക്കാല പൂർവ്വ ശുചീകരണയജ്ഞം 2025 പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി ആർ സിജുറാം സ്വാഗതപ്രസംഗം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ സീനത്ത് മൈതീൻ, വാർഡ്മെമ്പർമാരായ ഷാജിമോൾ റഫീഖ്, എ എ രമണൻ, അബൂബക്കർ മാങ്കുളം, പബ്ലിക് ഹെൽത്ത് നേഴ്സ് കെ കെ മറിയാമ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരായ വി എം പാത്തുമ്മ, റ്റി വൈ സലീന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വൈഷ്ണു പ്രസാദ്, പി കെ വിൻസല, എന്നിവർ പ്രസംഗിച്ചു. ജനപ്രതിനികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ 13 വാർഡുകളിലും ഭവന സന്ദർശനം, ലഘുലേഖ വിതരണം, ഉറവിട നശീകരണം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയാണ് യജ്ഞത്തിന്റെ ഭാഗമായി നടത്തുന്നത്.



