Sun Aug 09, 2026 2:40 am
FLASH
X

വെള്ളൂർകുന്നം മഹാദേവക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ഉത്തരം വെയ്പ് ചടങ്ങ് നടത്തി

HOME / Kerala May 14, 2025

ചടങ്ങ് നടത്തിമൂവാറ്റുപുഴ : വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിലെ പുനരുദ്ധാരണത്തിൻ്റെ ഭാഗമായുള്ള ശ്രീകോവിലിൻ്റെ ഉത്തരം വയ്പ് ചടങ്ങുകൾ നടന്നു. പണിശാലയിൽ നിന്നെടുത്ത ഉത്തരങ്ങൾ ബാലാലയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ദേവന് സമർപ്പിച്ച ശേഷം ശ്രീകോവിലിന് മുന്നിൽ എത്തിച്ചു. മൂന്ന് നില ഉയരം വരുന്ന ശ്രീകോവിലിന് മുകളിലേക്ക് ഉത്തരങ്ങൾ കയറിലാണ് ഉയർത്തിയത്. തച്ചന്മാരായ ശുകൻ, സുദർശനൻ, അജയൻ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. മേൽശാന്തി പുളിക്കാപ്പറമ്പിൽ ദിനേശൻ നമ്പൂതിരി, ട്രസ്റ്റ് പ്രസിഡന്റ് പി ബി. കിഷോർ, സെക്രട്ടറി എൻ. രമേശ്, ട്രഷറാർ രഞ്ജിത് പി. കല്ലൂർ, ജനറൽ കൺവീനർ വി. കൃഷ്ണസ്വാമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.