Sun Aug 09, 2026 3:47 am
FLASH
X

അധ്യാപകരുടെ പി എഫ് അക്കൗണ്ടിൽനിന്നും പണം  തട്ടിയെടുത്ത മുൻ ഹെഡ് മാസ്റ്ററെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു

HOME / Kerala May 14, 2025

കോതമംഗലം: അധ്യാപകരുടെ പി എഫ് അക്കൗണ്ടിൽനിന്നും പണം  തട്ടിയെടുത്ത മുൻ ഹെഡ് മാസ്റ്ററെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു.

ഇടുക്കി ജില്ലയിലെ പൈനാവ് യുപി സ്കൂളിൽ ഹെഡ് മാസ്റ്റർ ആയിരുന്ന സോമശേഖര പിള്ള, സഹ പ്രവർത്തകരായ അധ്യാപകരുടെ പി.എഫ് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തതിലേക്ക് വിജിലൻസ് ഇടുക്കി യുണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സോമശേഖര പിള്ളയെ, മൂവാറ്റുപുഴ വിജിലൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി ആകെ 6 വർഷം കഠിന തടവിനും 9 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷ വിധിച്ചത്.

 ഇടുക്കി ജില്ലയിലെ പൈനാവ് യുപി സ്കൂളിൽ ഹെഡ് മാസ്റ്റർ ആയിരുന്ന സോമശേഖര പിള്ള, സഹ പ്രവർത്തകരായ 8 അധ്യാപകരുടെ പി.എഫ് അക്കൗണ്ടിൽ നിന്നും അധ്യാപകർ അറിയാതെ പണം പിൻവലിക്കുന്നതിനായി  ഇവരുടെ പേരിൽ കൃത്രിമ അപേക്ഷകൾ ചമച്ച്, 5,25,346/- രൂപ പിൻവലിച്ച് തട്ടിയെടുത്തതിലേക്ക് ഇടുക്കി വിജിലൻസ് യൂണിറ്റ് 2007 ൽ രജിസ്റ്റർ ചെയ്ത്, അന്വേഷണം  പൂർത്തിയാക്കി, കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് പ്രതി സോമശേഖര പിള്ള കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 6 വർഷം കഠിന തടവിനും 9,00,000/- രൂപ പിഴ ഒടുക്കുന്നതിനും  മൂവാറ്റുപുഴ വിജിലൻസ് കോടതി  ശിക്ഷ വിധിച്ചത്.  ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധി ന്യായത്തിൽ പറയുന്നു. എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്)  എൻ.വി രാജു അണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ   സരിത വി.എ ഹാജരായി.