കോഴിക്കോട്: റോഡ് സുരക്ഷാ ബോധവത്ക്കരണ സുരക്ഷിത് മാർഗ് പരിപാടിയിൽ പുരസ്കാരനേട്ടവുമായി രാമമംഗലം ഹൈസ്കൂൾ. സ്കൂളിലെ സ്റ്റുഡൻ്റ്സ് പൊലീസ് കേഡറ്റ്സ് ആണ് പദ്ധതിഏറ്റെടുത്ത്നടത്തിയത്.എസ്സിഎംഎസ് റോഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് കുറ്റുകാരൻ ഗ്രൂപ് എന്നിവർ ചേർന്നാണ് സുരക്ഷിത് മാർഗ് പരിപാടി നടത്തിയത്.
അപകടം ഉണ്ടായാൽ പെട്ടന്ന് പ്രതികരിക്കാൻ റാപ്പിഡ് റസ്പോൺസ് ഗ്രൂപ്പ് രൂപീകരിച്ചു. മികച്ച സ്കൂൾ വിഭാഗത്തിൽ ടോപ് 5,മികച്ച സോഷ്യൽ മീഡിയ ടെക്നോളജി ഉപയോഗത്തിൽ ടോപ് 10 എന്നിവക്ക് മൊമെൻ്റോയും 10000 രൂപയും പ്രശസ്തി പത്രവും ലഭിച്ചു.
മികച്ച ടീച്ചിംഗ് ടീം അവാർഡ് വിഭാഗത്തിൽ രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ അനൂബ് ജോൺ, സ്മിനു ചാക്കോ എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. മൊമെൻ്റോ 50000 രൂപയും (അൻപതിനായിരം രൂപ) പ്രശസ്തി പത്രവും ലഭിച്ചു.കളമശേരി എസ്സിഎംഎസ് കോളജിൽ വച്ചു കുറ്റുകരൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നവീൻ ഫിലിപ്പിൻ്റെ അധ്യക്ഷതയിൽ നടന്ന അവാർഡ് ദാനചടങ്ങ് സംസ്ഥാന കയർ,നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് അവാർഡ് കുട്ടുകാരൻ ഗ്രൂപ്പ് ഹ്യൂമൺ റിസോഴ്സ് വൈസ് പ്രസിഡൻ്റ് ബെന്നി കെ ജെ നൽകി. സി എഫ് ഒ അബ്രഹാം മാമൻ ,എസ് സിഎംഎസ് റോഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആദർശ് കുമാർ ജി നായർ എന്നിവർ സംസാരിച്ചു.



