Mon Aug 03, 2026 11:19 pm
FLASH
X

രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെയാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

HOME / National May 9, 2025

പാക് ആക്രമണങ്ങള്‍ സ്ഥിരീകരിച്ച് ഇന്ത്യ. മെയ് 8ന് രാത്രിയും 9ന് പുലര്‍ച്ചെയും പാകിസ്താന്‍ ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ആക്രമണത്തിന് പാകിസ്താന്‍ തുര്‍ക്കിഷ് ഡ്രോണുകളും ഉപയോഗിച്ചു. 36 കേന്ദ്രങ്ങളാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. 

ഫലപ്രദമായി ഇന്ത്യ തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയവും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ തന്നെയാണ് ഇന്നും സൈനിക നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളോട് വിവരിച്ചത്.

36 ലൊക്കേഷനുകളിലായി 300 – 400 ഡ്രോണുകള്‍ വിന്യസിച്ചു – കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കി. ഇന്ത്യന്‍ സായുധ സേന ഈ ഡ്രോണുകളില്‍ പലതും കൈനറ്റിക്, നോണ്‍-കൈനറ്റിക് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തിയെന്നും അവര്‍ പറഞ്ഞു. പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്താന്‍ സൈന്യം ശ്രമിച്ചുവെന്നും വ്യക്തമാക്കി