കോതമംഗലം :ലഹരിമുക്ത നവകേരളം കാമ്പയിനിൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിയോട് നോ പറയാം കളിയാണ്, കളിക്കളമാണ് ലഹരി ,വായനയാണ് ലഹരി എന്ന സന്ദേശം ഉയർത്തി അയിരൂർപാടം ജാസ് പബ്ലിക് ലൈബ്രറി ,ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് ,പത്താം വാർഡ് ജാഗ്രത സമിതി എന്നിവയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ അയിരൂർപാടം പഞ്ചായത്ത് മൈതാനത്ത് കുട്ടികളുടെ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.ടൂർണമെൻ്റ് ഉദ്ഘാടനം ലൈബ്രറി പ്രസിഡൻ്റും വാർഡുമെമ്പറുമായ എസ് എം അലിയാർ മാഷ് നിർവ്വഹിച്ചു.ക്ലബ്ബ് സെക്രട്ടറി പി എം അബ്ദുൽ ഖാദർ


അദ്ധ്യക്ഷനായി.ലൈബ്രറി,ക്ലബ്ബ് പ്രവർത്തകരായ ഒ.കെ സനോജ് ,സി എസ് അനസ് ,നിഷാദ് ഉസ്മാൻ ,ആദി അഷറഫ് ,അലൻ സാബു ,ജാക്രോൾഡ് ഏലിയാസ്, സി എസ് ഹാരിസ് എന്നിവർ ടൂർണമെൻ്റിന് നേതൃത്വം നൽകി.കളിക്കാർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.വിജയികൾക്ക് ക്യാഷ് അവാർഡും മധുരവും വിതരണം ചെയ്തു.ലഹരിക്കെതിരെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ലൈബ്രറിയിൽ ഓപ്പൺ ചെസ് ,ക്യാരംസ് ടൂർണമെൻ്റുകൾ സംഘടിപ്പിക്കുമെന്ന് ലൈബ്രറി ,ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു



