കോതമംഗലം : പരിസ്ഥിതിയും, കുടിവെളള സ്രോതസ്സുകളും സംരക്ഷിക്കുന്നതിനായി തൃക്കാരിയൂർ വില്ലേജിലേയും, സമീപ പ്രദേശങ്ങളിലേയും തണ്ണീർത്തടങ്ങൾ സംരക്ഷിക്കാനും ജനങ്ങളിൽ ആവശ്യമായ അവബോധം സൃഷ്ടിക്കാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് സി.പി.ഐ തൃക്കാരിയൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. തൃക്കാരിയൂരിൽ വച്ച് നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ഇ. കെ ശിവൻ ഉത്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ശാന്തമ്മ പയസ്, റ്റി.സി.ജോയി, പി.എം.ശിവൻ , എം.കെ. രാമചന്ദ്രൻ, പി.എ . അനസ്, അലിയാർ മരോട്ടിക്കൽ, സലിം ഇല്ലിമൂടൻ, പി.എം ഷാനി എന്നിവർ സംസാരിച്ചു. തുടർന്ന് തൃക്കാരിയൂർ ടൗണിൽ നടന്ന പൊതു സമ്മേളന യോഗം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി. കെ രാജേഷ് ഉത്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി.എ.സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി.റ്റി ബെന്നി സംസാരിച്ചു. സിൽജു അലി സ്വാഗതവും, ശരത് ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. പുതിയ ലോക്കൽ സെക്രട്ടറിയായി സി.എ. സിദ്ധീഖിനേയും, അസിസ്റ്റൻ്റ് സെക്രട്ടറിയായി ശരത്ചന്ദ്രനേയും തെരെഞ്ഞെടുത്തു.



