മൂവാറ്റുപുഴ: തൊഴിലാളി ദിനത്തോടനുബന്ധിച്ച് വാഴക്കുളത്ത് റാലിയും യോഗവും നടന്നു. ഏ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗമായ മുൻ എം.എൽ.എ ബാബുപോൾ യോഗം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ പ്രസിഡൻ്റ് എം.എ സഹീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രേഡ് യൂണിയൻ അംഗങ്ങളായ സി കെ സോമൻ, എം.ആർ പ്രഭാകരൻ ,സജി ജോർജ്, ഇ.കെ സുരേഷ്, കെ.ജി അനിൽകുമാർ, ആർ.രാകേഷ്, പുഷ്പ, എം.ടി സജീവൻ എന്നിവർ സംസാരിച്ചു.



