Thu Sep 24, 2026 6:27 am
FLASH
X

ബിജെപി ഈസ്റ്റ് ജില്ലാ സമിതി അംബേദ്കർ ജയന്തി സെമിനാർ നടത്തി

HOME / Kerala April 23, 2025

മൂവാറ്റുപുഴ : അംബേദ്ക്കരെ ചേർത്ത് പിടിച്ചത് ഭരതീയ ജനതാ പാർട്ടിയുടെ സർക്കാരാണെന്ന്  കർഷകമോർച്ച ദേശീയഉപാധ്യക്ഷൻഅഡ്വ.ജയസൂര്യൻ പറഞ്ഞു.അംബേദ്കർ ആഘോഷങ്ങളുടെ ഭാഗമായി  ബിജെപി ഈസ്റ്റ്‌ ജില്ലാസമിതിയുടെ നേതൃത്വത്തിൽ നടത്തിയ അംബേദ്കർ ജയന്തി സെമിനാർ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1990 ൽ അംബേദ്ക്കർക്ക് ഭാരതരത്നനൽകി ആദരിക്കുകയും പഞ്ചതീർത്ഥം, അംബേദ്ക്കർ ഫൗണ്ടേഷൻ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയത് ബി.ജെ.പി ഗവൺമെൻ്റ് ആണ് എന്നാൽ കോൺഗ്രസ് സർക്കാറുകൾ അംബേദ്ക്കരെ അവഗണിക്കുകയും ചരിത്രത്തിൽ നിന്ന് ഇല്ലാതാക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം കൂട്ടി ചേർത്തു ബിജെപി ഈസ്റ്റ്‌ ജില്ലാ ഓഫീസിൽ നടന്ന പരിപാടിയിൽഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ് പി.പി സജീവ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ അരുൺ പി മോഹൻ, അഡ്വ. സൂരജ് ജോൺ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ വി എസ്‌ സത്യൻ, സി എം മോഹനൻ എന്നിവർ സംസാരിച്ചു.