കോഴിക്കോട് :തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിന്റെ സഹകരണത്തോടെ കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് ഹെറിറ്റേജ് ട്രസ്റ്റ് കോഴിക്കോട്, തിരുവണ്ണൂർ വിശ്വനാഥ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വാതി മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റ് 2025 സമാപിച്ചു. കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ട്രസ്റ്റി ഗീതാ രാജേന്ദ്രൻ ആദ്യക്ഷത വഹിച്ച ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.തുടർന്ന് ഗാനാലാപനവും നൃത്താവിഷ്കാരവും വേദിയിൽ അരങ്ങേറി. പ്രഥമ സ്വാതി പുരസ്കാരം പ്രൊഫ. പി ആർ കുമാര കേരളവർമ്മയ്ക്ക് സംഗീത രത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ പ്രശസ്തി പത്രവും ഫലകവും പൊന്നാടയും നൽകി ആദരിച്ചു. തുടർന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ സംഗീത രത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ, കലന്തൂർ ഡി വിശ്വനാഥൻ, പ്രദീപ് തൃപ്പരപ്പ്, അനിൽ ബാലകൃഷ്ണൻ, പ്രമോദ് കാപ്പാട്, ഹാഷിം കടുപ്പാടത്ത്, ഗിരീഷ് കുന്നുമ്മൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു



