കോതമംഗലം: കുടിവെള്ള പൈപ്പ് പൊട്ടി ഒരു വർഷമായി ജല നഷ്ടം. കവളങ്ങാട് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിന് ചേർന്ന് ഉള്ള കൈതോട്ടിലേക്കൊഴുകി കുടി വെള്ളം പാഴാകുന്നു. ഇതുമൂലം കവളങ്ങാട് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന പരീക്കണ്ണി കതിരുവേൽതണ്ട് , പൈമറ്റം, കുറുങ്കുളം, വാളാച്ചിറ, കരിമരുതംചാൽ, കവളങ്ങാട് ഓപ്പറക്കവല , മുക്രിക്കോളനി, കവളങ്ങാട് മൂന്ന് സെൻ്റ് , ലക്ഷം വീട് കോളനി എന്നിവടങ്ങളിൽ പൈപ്പ് വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന നൂറ് കണക്കിന് കുടുംബങ്ങളിലേക്കുള്ള കുടിവെള്ളവിതരണം അവതാളത്തിലാണ്. കവളങ്ങാട് പഞ്ചായത്തിലെ ആവോലിച്ചാലിലെ ലക്ഷങ്ങൾ ചിലവാക്കി നിർമ്മിച്ച കുട്ടമംഗലം ശുദ്ധജല കുടിവെള്ള പദ്ധതിയിൽ പെരിയാർ പുഴയിൽ നിന്നും ഉള്ള വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ച് വിതരണം ചെയ്ത് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലെത്തിക്കുന്ന കുടിവെള്ള വിതരണ മെയിൻ പൈപ്പ് ആണ് പൊട്ടി വെള്ളം പാഴാകുന്നത്.ഉപ്പുകുളം വഴി കവളങ്ങാട് പഞ്ചായത്ത് മിനി സ്റ്റേഡിയം വഴിയിലൂടെ വലിച്ചിട്ടുള്ള മെയിൻ പൈപ്പ് ആണിത്. ദേശീയപാതയോരത്തിന് നൂറ് മീറ്റർ അകലെയാണ് ഒരു വർഷമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. നാട്ടുകാർ പരാതി പറഞ്ഞ് മടുത്തെന്നും പൊട്ടിയ പൈപ്പുകൾ ഉടൻ നന്നാക്കി കുടിവെള്ള വിതരണം സുഖമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു



