Sun Aug 09, 2026 10:54 am
FLASH
X

റോഡില്‍ നില്‍ക്കുന്ന പോസ്റ്റുകള്‍ മാറ്റിയില്ല കെ എസ് ഇ ബി ഓഫീസ്സില്‍ പോസ്റ്റ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

HOME / Kerala April 15, 2025

വെള്ളറട: 31 കോടി രൂപ വിനിയോഗിച്ച് കാരക്കോണം കുന്നത്തുകാല്‍ ധനുച്ചപുരം റൂട്ടില്‍ റോഡ് നവീകരണം അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ ഇലക്ടിക് പോസ്റ്റുകള്‍ എല്ലാം റോഡിനുള്ളില്‍ നില്‍ക്കുകയാണ്. ഇത് വാഹന അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. റോഡില്‍ നില്‍ക്കുന്ന പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപെട്ട് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സ് നേരത്തെ പരാതി നല്‍കിയിരുന്നു. എന്നിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് കുന്നത്തുകാല്‍ സെക്ഷന്‍ ഓഫീസ്സില്‍ പോസ്റ്റ് നിര്‍ത്താന്‍ തീരുമാനിച്ചത്. പോസ്റ്റുമായി പ്രകടനമായ് എത്തിയ പ്രവര്‍ത്തകരെ പോലീസ്സ് ഓഫസ്സിനു മുന്നില്‍ തടഞ്ഞു. പ്രവര്‍ത്തകരും പോലീസ്സുമായി വാക്കേറ്റവും ഉന്തും തളളും, നടന്നു തുടര്‍ന്ന് ഗേറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് ഗേറ്റിന് മുന്നിലായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോസ്റ്റ് നിര്‍ത്തി പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം പ്രസിഡന്റ് ബ്രമിന്‍ ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി അരുണ്‍. സി. എസ. ഉദ്ഘാടനം ചെയ്തു. സതീഷ് കോട്ടുക്കോണം, പ്രതീഷ് എള്ളുവിള, രാജേഷ്, കൃഷ്ണശേഖര്‍, കൊല്ലയില്‍ ശാം ലാല്‍, ഉണ്ടന്‍കോട് അനൂപ്, പ്ലാംപഴിഞ്ഞി വിഷ്ണു, വിനോത് പുറുത്തിപാറ, ജോണ്‍ ക്ലിപ്റ്റന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.ചിത്രം.റോഡില്‍ നില്‍ക്കുന്ന പോസ്റ്റുകള്‍ മാറ്റിയില്ല