Sun Aug 09, 2026 10:55 am
FLASH
X

ദേശീയ അഗ്നി രക്ഷാ ദിനം ആഘോഷിച്ചു

HOME April 15, 2025

കോതമംഗലം : ദേശീയ അഗ്നി രക്ഷാ ദിനം സമുചിതമായി കോതമംഗലം അഗ്നി രക്ഷാ നിലയം ഉദ്യോഗസ്ഥർ  ആഘോഷിച്ചു.കോതമംഗലം അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ സതീഷ് ജോസ് പതാക ഉയർത്തി സന്ദേശം നല്കി. അസ്സി.ഓഫീസർമാരായ കെ.എം.മുഹമ്മദ് ഷാഫി, സുനിൽ മാത്യൂ , പി.എം റഷീദ്. കെ.പി. ഷമീർ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ വിനോദ് എന്നിവർ പ്രസംഗിച്ചു. ഫയർ സർവ്വീസ് വാഹനങ്ങൾ നഗരം ചുറ്റി സുരക്ഷാ ബോധവൽകരണം നടത്തി.