കോതമംഗലം: കൊച്ചി- ധനുഷ്കോടി ദേശീയ പാത യിലെ കുത്തുകുഴിയിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തിങ്കൾ വൈകിട്ട് 4 മണിയോടെ കോതമംഗലം കിഴക്കേ കുത്തുകുഴിയിൽ വച്ചാണ് അപകടമുണ്ടായത്. ശക്തമായ മഴയത്ത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.അടിമാലി ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പഴയ ആക്രി സാധനങ്ങളുമായി പോയ നിസാൻ വാഹനമാണ് കയറ്റം കയറുന്ന സമയത്ത് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ റോഡിൻ്റെ സംരക്ഷണ ഭിത്തി തകർന്നിട്ടുണ്ട്. സമീപത്ത് വലിയൊരു ഗർത്തമാണ്. അതിലേക്ക് വാഹനം പതിക്കാതിരുന്നത് മൂലം വലിയൊരു അപകടമാണ് ഒഴിവായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരാണ് വണ്ടിയിലുണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല.



