കോലഞ്ചേരി:രാമമംഗലം ഹൈസ്കൂൾ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ലഹരിയുടെ വ്യാപനത്തിന് എതിരെ അരുത് ചങ്ങാതി എന്ന പേരിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വേനൽക്കാലകായിക പരിശീലന ക്യാമ്പിന് തുടക്കമായി. യെസ് ടു സ്പോർട്സ് നോ ടൂ ഡ്രഗ്സ് എന്നതാണ് ക്യാമ്പിൻ്റെ മുദ്രാവാക്യം.രാമമംഗലം പെരും തൃക്കോവിൽ ദേവസ്വം സെക്രട്ടറി ശ്രീരാം മംഗലത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽരാമമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് പി വി സ്റ്റീഫൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സിന്ധു പീറ്റർ,കായിക അധ്യാപകൻ ഷൈജി കെ ജേക്കബ്,പ്രിൻസി ബിനു, കോച്ചുമാരായ സാബു, ഹരീഷ് നമ്പൂതിരി,സോണി എലിയാസ്, അനൂബ് ജോൺ,വിദ്യ ഇ വി എന്നിവർ സംസാരിച്ചു.
ഫുട്ബാൾ, അത്ലറ്റിക്സ്,ഖോ – ഖോ എന്നിവക്കാണ് വിദഗ്ദരായ പരിശീലകരുടെ നേതൃത്വത്തിൽ കോച്ചിംഗ് നൽകുന്നത്.രാവിലെ 7 മണി മുതൽ 9 മണി വരെ നടക്കുന്ന പരിശീലന പരിപാടിയിൽ നൂറ്റി അൻപതിൽ അധികം കുട്ടികൾ പങ്കെടുക്കും.ക്യാമ്പിൻ്റെ ഭാഗമായി മോട്ടിവേഷൻ ക്ലാസ്സുകൾ,കായിക താരങ്ങളുമായി മുഖാമുഖം പരിപാടി,യോഗ പരിശീലനം, ലഹരിക്കെതിരെ ബോധവത്ക്കരണ പരിപാടി പെനാൽട്ടി ഷൂട്ടൗട്ട്,മാരത്തോൺ, തുടങ്ങിയപരിപാടികൾ സംഘടിപ്പിക്കുമെന്ന് കായികഅദ്ധ്യാപകൻ ഷൈജി കെ ജേക്കബ് അറിയിച്ചു.



