Thu Sep 24, 2026 9:29 am
FLASH
X

ഉത്രാളിക്കാവ് പൂരത്തിന് ടൂറിസം വകുപ്പ് 5 ലക്ഷം അനുവദിച്ചു.

HOME / Kerala February 20, 2025

ഫെബ്രുവരി 25 ന് നടക്കുന്ന ഉത്രാളിക്കാവ് പൂരത്തിന് സംസ്ഥാന ടൂറിസം വകുപ്പിന്റെ ധനസഹായം അഞ്ചുലക്ഷം രൂപ അനുവദിച്ചു. മധ്യകേരളത്തിലെ ഏറ്റവും പ്രമുഖമായ ക്ഷേത്രോത്സവങ്ങളിൽ ഒന്നായ ഉത്രാളിക്കാവ് പൂരത്തിന്റെ ടൂറിസം പ്രാധാന്യം കണക്കിലെടുത്താണ് ധനസഹായം അനുവദിച്ചത്.
ഉത്രാളിക്കാവ് പൂരം കോഡിനേഷൻ കമ്മിറ്റി ചീഫ് കോഡിനേറ്ററുടെ അപേക്ഷയും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ യുടെ ശിപാർശയും പരിഗണിച്ചാണ് തുക അനുവദിച്ചത്. തുടർച്ചയായി മൂന്നാം തവണയാണ് ഉത്രാളിക്കാവ് പൂരത്തിന് 5 ലക്ഷം രൂപ അനുവദിക്കുന്നത്.