Sun Aug 09, 2026 1:57 pm
FLASH
X

മികവിന് ഇനി ബ്രില്യന്റ് കരുതൽ.

HOME / Kerala February 20, 2025

മുന്നിലെത്താൻ പരിശ്രമം മാത്രം മതിയെന്ന് പണ്ടേ തെളിയിച്ചതാണ് തിരുവനന്തപുരം കാട്ടാക്കട ഷാരോൺ നിവാസിലെ സുധിക്ഷ പരിമിത സാഹചര്യങ്ങളെ മറികടന്ന് ഈ കൊച്ചുമിടുക്കി പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. ഈ വിവരം വാർത്താ മാധ്യമങ്ങളിലൂടെ അറിയാനിടയായ ബ്രില്ല്യൻ്റ് പാലയുടെ ഡയറക്ടർമാരും ജീവനക്കാരും സുധിക്ഷയുടെ വീട്ടിലെത്തി അനുമോദിക്കുകയും ഓൺലൈൻ ക്ലാസ് കാണാൻ സൗകര്യമുള്ള സ്മാർട്ട്ഫോൺ അടക്കം പഠന സാമഗ്രികൾ നൽകുകയും ചെയ്തിരുന്നു. അമ്മയും കൊച്ചനുജനും മാത്രമുള്ള സുധിക്ഷയുടെ ജീവിതസാഹചര്യം കാണാൻ ഇടയായ ബ്രില്ലിയൻ്റ് ഡയറക്ടർമാർ, കുട്ടിയെ സഹായിക്കണമെന്ന് തീരുമാനിച്ചു. തകരഷീറ്റ് ഉപയോഗിച്ച് മറച്ചുകെട്ടിയ ഷെഡിനുള്ളിൽ താമസിച്ചിരുന്ന സുധിക്ഷയുടേയും അമ്മയുടെയും വലിയ ആഗ്രഹമായിരുന്നു ഒരു നല്ല വീട്. ദിവസേന ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ഇത് സാധ്യമായിരുന്നില്ല.

            ഈ ആഗ്രഹം ബ്രില്യൻ്റ് ഏറ്റെടുക്കുകയും, വീട് നിർമിച്ച് നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇന്ന്, സുധിക്ഷ യുടെയും വീട്ടുകാരുടെയും സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. ബ്രില്ലിയൻറ് നിർമിച്ച് നൽകിയ വീടിൻ്റെ താക്കോൽ ഇന്ന് സുധിക്ഷ ഏറ്റുവാങ്ങി. ഇനി സുരക്ഷിതമായ ചുവരുകൾക്കുള്ളിലിരുന്ന്, ആത്മവിശ്വാസത്തോടെ അവൾക്കും അനിയനും പഠിക്കാം. 


        ഫെബ്രുവരി 19ന് നടന്ന ചടങ്ങിൽ, ബ്രില്ല്യൻറ് സ്റ്റഡി സെൻ്റർ പാലയുടെ മാനേജിങ് ഡയറക്ടർ ശ്രീ. സെബാസ്റ്യൻ ജി മാത്യു താക്കോൽ കൈമാറി. ഡോക്ടറാവണമെന്ന് ആഗ്രഹിക്കുന്ന സുധിക്ഷ ക്കായി, നീറ്റ് പരീക്ഷാ പരിശീലനം കൂടി നൽകുന്നുണ്ട് ബ്രില്യൻറ്. പരിമിത സാഹചര്യങ്ങളോട് പടവെട്ടി മുന്നേറാൻ പരിശ്രമിക്കുന്നവർക്ക് ഒരു പ്രചോദനമാണ് സുധിക്ഷ യുടെ ഈ നേട്ടം.