തിരുവന്തപുരം ;അതിയന്നൂർ, തലയിൽ , കൈതോട്ടുകോണം പ്ലാവിള പുത്തൻവീട്ടിൽ ബോസ് ഷാൻ മാധവൻ വയസ്സു 40 എന്ന ലഹരി മാഫിയ സംഘത്തലവൻ നെയ്യാറ്റിൻകര പോലീസ് പിടിയിലായി . പ്ലസ് വൺ പ്ലസ് ടു തുടങ്ങിയ സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം ഉപയോഗം എന്നിവ നടത്തി വൻ ലഹരി മാഫിയ സംഘം പ്രവർത്തിച്ച് വരുന്നതായി ബഹുമാനപ്പെട്ട തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണന് രഹസ്യ വിവരം ലഭിച്ചിരുന്നു .തുടർന്ന് ഇതിലേക്ക് രഹസ്യ അന്വേഷണം നടത്തിയതിൽ ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മുഖേന ലഹരി ഉപയോഗം സംബന്ധമായ വിവരങ്ങൾ നിരീക്ഷിക്കുന്ന വിദ്യാർഥികളുടെ പ്രൊഫൈലുകൾ ബോസ് @ ഷാൻ മാധവൻ രഹസ്യമായി മനസ്സിലാക്കിയശേഷം അവരുമായി ബോധപൂർവ്വം സൗഹാർദ്ദം സ്ഥാപിക്കുകയും തുടർന്ന് സോഷ്യൽ മീഡിയ മുഖാന്തരം നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നതായിരുന്നു പ്രവർത്തനരീതി. ആയതിനു ശേഷം പ്രസ്തുത വിദ്യാർഥികളെ ലഹരി മരുന്നിന് അടിമപ്പെടുത്തുകയും ആയതിനു ശേഷം ലഹരി കടത്തിന് ഉപയോഗപ്പെടുത്തുകയും പ്രതി ചെയ്തു വന്നിരുന്നു .കൂടാതെ ഇത്തരത്തിൽ ഉപയോഗിക്കുന്ന കുട്ടികളുടെ കുടുംബങ്ങളുമായി സൗഹാർദം സ്ഥാപിക്കുകയും നിർധനരായ കുടുംബങ്ങളുടെ സാമ്പത്തിക പശ്ചാത്തലം ചൂഷണം ചെയ്തു ചാരിറ്റി വർക്ക് എന്ന നിലയിൽ അവർക്ക് ചില നിസാര സാമ്പത്തിക സഹായങ്ങളും പ്രതി നൽകി വന്നിട്ടുണ്ട് എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
.തമിഴ്നാട് സംസ്ഥാനത്തിൽ നിന്നും ലഹരി മരുന്നുകൾ ഇത്തരത്തിൽ വലയിൽ ആക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ ഉപയോഗിച്ച് കാറിലും മറ്റും പ്രതിയുടെ മറ്റ് സംഘാംഗങ്ങളെ കൂടി ഉൾപ്പെടുത്തി വളരെ തന്ത്രപൂർവ്വം കടത്തിക്കൊണ്ടുവരുന്ന പതിവാണ് പ്രതി അവലംബിച്ചിരുന്നത് .പൊതുവിലെ നിരീക്ഷണത്തിൽ പ്രതിക്ക് .പന്നിഫാം, വാഹന കച്ചവടം റിയൽ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയവയാണ് പ്രതി നടത്തിവന്നത് .ഇതിൻറെ മറവിലാണ് നിലവിലെ ലഹരി മരുന്ന് കച്ചവടം പ്രതി ചെയ്തു വരുന്നത് എന്നും ബോധ്യപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള ലഹരി ചൂഷണ അപകടങ്ങളിൽ നിന്നും സ്കൂൾ കുട്ടികളെയും മറ്റ് പൊതുജനങ്ങളെയും രക്ഷിക്കുന്നതിനായി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ നിലവിൽ ബഹുമാനപ്പെട്ട തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി നിർദ്ദേശാനുസരണം നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്കൂളുകളിൽ സജീവമായ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് പോലീസ് ഡിപ്പാർട്ട്മെൻറ് ഊർജിതമായ ശ്രമങ്ങൾ നടത്തിവരുന്നു. .റസിഡൻസ് അസോസിയേഷനുകൾ ഹെഡ്മാസ്റ്റർമാർ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ,അധ്യാപക കൂട്ടായ്മകൾ എന്നിവരെയും ഇതിലേക്കുള്ള പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നുണ്ട് .അറസ്റ്റിലായ പ്രതി ഷാൻ മാധവിന് നെയ്യാറ്റിൻകര ബാലരാമപുരം എന്നീ പോലീസ് സ്റ്റേഷനുകളിലായി അബ്കാരി ആക്ട് ,അടിപിടി ദേഹോപദ്രവം നരഹത്യാശ്രമം തുടങ്ങിയ ഇന്ത്യൻ ശിക്ഷാനിയമ വകുപ്പുകളിൽ 6 അതീവ ഗുരുതര ക്രിമിനൽ കേസുകൾ നിലവിലുണ്ട്. സ്കൂൾ കുട്ടികൾക്ക് ഇടയിൽ ഇയാളെ അറിയപ്പെടുന്നത് ബോസ് എന്ന് അപര നാമത്തിലാണ് .
സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി ഇയാൾ ലഹരി പാർട്ടികൾ നടത്തി വന്നതായും വിവരം അറിവായിട്ടുണ്ട്. ഇത്തരം ലഹരി പാർട്ടികളിൽ വച്ച് കുട്ടികൾക്ക് ചെറിയ അളവിൽ ലഹരി മരുന്നുകൾ ആദ്യം അവർ അറിയാതെ തന്നെ നൽകി ലഹരിക്ക് അടിമകളാക്കിയ ശേഷം ഇതിലേക്ക് ആകർഷിക്കുകയും തുടർന്ന് ലഹരിക്ക് അടിമയാക്കുന്ന പ്രവർത്തികളുമാണ് പ്രതിയുടെ പ്രവർത്തന രീതി .കുട്ടികൾ ഇതിൻറെ പൂർണ്ണമായ ചതിവുകൾ മനസ്സിലാക്കുന്ന സമയം ഇയാളിൽ നിന്ന് ലഭിച്ച സഹായങ്ങൾ സംബന്ധമായ വിവരങ്ങൾ പറഞ്ഞു ഭീഷണിപ്പെടുത്തി കുടുംബാംഗങ്ങളെ അറിയിക്കാതെ ബോധപൂർവ്വം
രക്ഷപ്പെടുന്നതിനും ഇയാൾ ശ്രമിച്ചിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി .നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു വരുന്നു . ,ഇതിലേയ്ക്ക് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ IPS, നെയ്യാറ്റിൻകര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് S ഷാജി ,നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SB പ്രവീൺ .പോലീസ് സബ്ഇൻസ്പെക്ടർ K സാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനോയ് ജസ്റ്റിൻ ,തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസ് സാഫ് അംഗങ്ങളായ ഗ്രേഡ് പോലീസ് സബ്ഇൻസ്പെക്ടർ പ്രേമൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് ,പത്മകുമാർ ,അരുൺ എന്നിവർ ഈ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട് .ഇതിലേക്കുള്ള തുടർനടപടികളിൽ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗവും ആയതിലൂടെ സംഭവിക്കുന്ന ലഹരി മരുന്ന് ഉപയോഗങ്ങളും സംബന്ധിച്ച ഇത്തരം അപകടങ്ങളിൽ മാതാപിതാക്കളും അധ്യാപക രക്ഷകർത്താ സമൂഹങ്ങളും പ്രത്യേകം ശ്രദ്ധ പാലിക്കണമെന്ന് ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിച്ചിട്ടുണ്ട്.



