Sun Aug 09, 2026 4:07 pm
FLASH
X

ഗുരുവായൂർ ക്ഷേത്രത്തിലെ നടപന്തലിൽ വീഡിയോ ചിത്രീകരണം; ഗുരുവായൂർ ദേവസ്വം നടപടികൾ തുടങ്ങി.

HOME / Kerala September 19, 2024

ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ ദേവസ്വം ബോർഡ് നടപടി ആരംഭിച്ചു.ക്ഷേത്രം നടപന്തലിൽ വീഡിയോ ചിത്രീകരണം വിലക്കിയ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി നടപ്പാക്കാൻ ഗുരുവായൂർ ദേവസ്വം നടപടികൾ തുടങ്ങി.കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ അദ്ധ്യതയിൽ ഇന്നലെ വൈകുന്നേരം അടിയന്തിര യോഗം ചേർന്നു.നാലു നടപന്തലിലും വീഡിയോ ചിത്രീകരണത്തിന് ആരെയും അനുവദിക്കില്ല.ദീപസ്തംഭത്തിന് മുന്നിൽ നിന്നുള്ള വീഡിയോ ചിത്രീകരണവും അനുവദിക്കില്ല.ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ചാൽ പോലീസ് സഹായത്തോടെ നിയമ നടപടി സ്വീകരിക്കും.കേരള പോലീസ് ആക്ട് 2011 സെക്ഷൻ 83-1പ്രകാരം ഗുരുവായൂർ ക്ഷേത്രം പ്രത്യേക സുരക്ഷാ മേഖലയാണ്. പ്രസ്തുത സുരക്ഷാ മേഖലയിൽ നിയമം ലംഘിച്ച് വീഡിയോ ചിത്രീകരിച്ചാൽ കേസെടുത്ത് നടപടി സ്വീകരിക്കാൻ ദേവസ്വം പോലീസിന് കത്ത് നൽകും. ഹൈക്കോടതി ഉത്തരവിൻ്റെ വിശദാംശങ്ങൾ അടങ്ങിയ ബോർഡുകൾ നാലു നടപന്തലിലും സ്ഥാപിക്കും.വിവിധ ഭാഷകളിലുള്ള ബോർഡുകൾ ഉടനെ സ്ഥാപിക്കും.കോടതി ഉത്തരവ് അനൗൺസ്മെൻ്റ് വഴി ഭക്തജനങ്ങളെ അറിയിക്കുകയും ചെയ്യും.ഹൈക്കോടതിയുടെ ഉത്തരവ് പരിപൂർണ്ണമായും നടപ്പിലാക്കാൻ ഭക്തജനങ്ങളുടെ സഹകരണമുണ്ടാകുമെന്ന പ്രത്യാശയും പ്രതീക്ഷയുമുണ്ടെന്നു ഡോ.വി.കെ.വിജയൻ പറഞ്ഞു.