Mon Aug 03, 2026 10:59 am
FLASH
X

ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി.

Kerala / Latest News July 15, 2024

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. തെരച്ചില്‍ മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തകരപ്പറമ്പ് ഭാഗത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ടണലിന് പുറത്തായായിരുന്നു മൃതദേഹം. റെയില്‍വേയില്‍ നിന്നുള്ള വെള്ളം ഒഴികിയെത്തുന്നത് ഇവിടെയാണ്.46 മണിക്കൂര്‍ നീണ്ട തെരച്ചിലാണ് അവസാനിച്ചിരിക്കുന്നത്. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ഇന്ന് തെരച്ചില്‍ ആരംഭിച്ചിരുന്നു.മൃതദേഹം ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരെത്തി ആംബുലൻസിലേക്ക് മാറ്റി. കനാലിൽ ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആമയിഴഞ്ചാൻ തോട്ടിൽ നാവികസേനയുടെ തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ രണ്ട് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടത്.മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ശ്രീചിത്രാ ഹോമിന് പുറകിലാണ് മൃതദേഹം കണ്ടത്.