തിരുവനന്തപുരം: ബിജെപിയിൽ നിന്ന് പത്മിനി തോമസ് രാജിവെച്ചു. രാജി സംബന്ധിച്ച കത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് ഇ-മെയിൽ മുഖേന കൈമാറി. ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു പത്മിനി തോമസ്.പാർട്ടിയിലെ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള ചുമതലകളിൽ നിന്നാണ് രാജിവെച്ചതെന്നാണ് വിവരം.



