Fri Nov 20, 2026 11:11 pm
FLASH
ലഹരിക്കെതിരെ കുട്ടികളെ അണിനിരത്തി എക്സ്പ്രസ്സ് വാർത്ത      |      ന്യൂജൻ എഴുത്തും വായനയും      |      ബിജെപിയിൽ നിന്ന് പത്മിനി തോമസ് രാജിവെച്ചു; രാജിക്കത്ത് രാജീവ് ചന്ദ്രശേഖരന് കൈമാറി      |      ഇറാനെതിരായ ആക്രമണ തീരുമാനം പുതുവർഷത്തിന് ശേഷം; നിലപാട് വ്യക്തമാക്കി ട്രംപ്      |      ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു : ഇനി വൃത ശുദ്ധിയുടെ നാളുകൾ      |      ഇ20 പെട്രോൾ: ഉപഭോക്താവിന്റെ ആശങ്കയ്ക്ക് മറുപടി പറയണം      |      ഭക്തിയുടെ പുണ്യകാലം പരാതികളില്ലാത്ത തീർത്ഥാടനകാലമാകണം      |      ലഹരിക്കെതിരെ കുട്ടികളുടെ മനസ്സിൽ പ്രതിരോധത്തിന്റെ കരുത്ത്; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എക്സ്പ്രസ്സ് വാർത്തയും      |      മാനവീയം വീഥിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ വിശദീകരണവുമായി മേയർ അഡ്വക്കറ്റ് വി വി രാജേഷ് .      |      റേഷൻ വാങ്ങാൻ ഇനി റേഷൻ ഷോപ്പിൽ പോയി ക്യൂ നിൽക്കേണ്ട;24 മണിക്കൂറും ഭക്ഷ്യധാന്യം ലഭ്യമാക്കാൻ ഇനി എടിഎം,റേഷൻ കാർഡ് ഇല്ലെങ്കിൽ ആധാർ കാർഡും മതി,എല്ലാം അഞ്ച് മിനിറ്റിനുള്ളിൽ      |      
X

ഹൊറർ ചിത്രം ബ്ലാക്ക്സ്ക്രിപ്റ്റിന് വയനാട്ടിൽ പൂജയോടെ തുടക്കം

Entertainment / Flash / HOME / Kerala / Latest News / Malayalam November 17, 2026

പുതുമുഖങ്ങളായ ഹർഷ വർഗീസ്, ഹൃദ്യ അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമൽ ബേബി വർഗീസ് സംവിധാനം ചെയുന്ന ‘ബ്ലാക്ക്സ്ക്രിപ്റ്റ്’ എന്ന ഹൊറർ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് പൂജയോടെ തുടക്കം. വയനാട്ടിലെ സിനിമയുടെ പ്രധാന ലൊക്കേഷനിൽ ഇന്നലെയാണ് പൂജയോടെ ചിത്രീകരണമാരംഭിച്ചത്.

തരിയോട്, വഴിയെ, ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്, അന്തിമ ക്ഷണഗളു, എലിയന്‍ ജെനസിസ്: ബിയോണ്ട് ദ സ്റ്റാർസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ സംവിധായകൻ നിർമൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രീകരണം ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കി, അടുത്ത കൊല്ലം ആദ്യ മാസങ്ങളിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.

രണ്ട് സുഹൃത്തുക്കൾ മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഒരു നിഗൂഢമായ പുസ്തകം എത്തുന്നതും തുടർന്ന് നടക്കുന്ന ഭീതിജനകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ജെഫിന്‍ ജോസഫ്, വരുണ്‍ രവീന്ദ്രന്‍, നിബിന്‍ സ്റ്റാനി, ശ്യാം സലാഷ്, അശ്വതി അനിൽ കുമാർ, ആര്യ കൃഷ്ണൻ, ലാസ്യ ബാലകൃഷ്ണൻ, സാനിയ പൗലോസ്, ശാലിനി ബേബി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രചനയും എഡിറ്റിംഗും സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മിഥുൻ എരവിലാണ്. സംഗീതം: രഞ്ജിത് കെ. ആർ., അസോസിയേറ്റ് ക്യാമറ: ചേതൻ കെ., കല: ഹർഷ വർഗീസ്, ഷനീജ.

Tags: , ,