Wed Sep 23, 2026 3:14 pm
FLASH
X

സൗജന്യ ഇ.സി.ജി സ്‌ക്രീനിംഗുമായി ആസ്റ്റർ മെഡ്‌സിറ്റിയുടെ ‘സ്പന്ദനം’ മൊബൈൽ മെഡിക്കൽ യൂണിറ്റ് പാലക്കാട്ട് പ്രയാണം ആരംഭിച്ചു

HOME September 23, 2026

പാലക്കാട് : ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്‌സിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്പന്ദനം’ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ വടകര എംപി ഷാഫി പറമ്പിൽ നിർവ്വഹിച്ചു. ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആസ്റ്റർ ഡി.എം ക്വാളിറ്റി കെയറിന്റെ 40,000 സൗജന്യ ഇ.സി.ജി സ്ക്രീനിംഗ് പദ്ധതിയുടെ ഭാഗമായി ആസ്റ്റർ മെഡ്‌സിറ്റി നടപ്പിലാക്കുന്ന ‘സ്പന്ദന’ത്തിലൂടെ 2,500ഓളം സൗജന്യ ഇ.സി.ജി സ്ക്രീനിംഗും ഡോക്ടർ കൺസൾട്ടേഷനും ബി.പി, ബ്ലഡ് ഷുഗർ പരിശോധനകളും ഈ മൊബൈൽ യൂണിറ്റ് വഴി അഞ്ച് ജില്ലകളിലായി പൂർത്തിയാക്കും. പാലക്കാട്ടെ ആദ്യഘട്ട പരിശോധനകൾക്ക് ശേഷം മൊബൈൽ യൂണിറ്റ് അടുത്ത ജില്ലകളിലേക്ക് പര്യടനം തുടരും.

സാധാരണക്കാരിലേക്ക് ഹൃദയാരോഗ്യം ഉറപ്പുവരുത്താൻ ആസ്റ്റർ മെഡ്‌സിറ്റി ആരംഭിച്ച ‘സ്പന്ദനം’ പദ്ധതി ഏറെ അഭിനന്ദനീയവും അനുകരണീയവുമാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. പാലക്കാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലൂടെയാണ് ആസ്റ്റർ മെഡ്‌സിറ്റിയുടെ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രയാണം നടത്തുന്നത്.

സമൂഹത്തോടുള്ള കടമയും ഉത്തരവാദിത്തവും നിർവ്വഹിക്കാനും ജനങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ആസ്റ്റർ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് ഖാദർ പറഞ്ഞു.