Sat Aug 29, 2026 12:13 pm
FLASH
X

‘നീലക്കുയിൽ’ നാടകാവതരണം 30ന്

Entertainment August 28, 2026

തിരുവനന്തപുരം: ഓണം വാരാഘോഷ പരിപാടികളുടെ സമാപന ദിവസമായ ഓഗസ്റ്റ് 30ന് ‘നീലക്കുയിൽ’ നാടകാവതരണം നടക്കും. വൈകിട്ട് ഏഴിന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി (പാളയം പബ്ലിക് ലൈബ്രറി) ഹാളിലാണ് നാടകാവതരണം.

1954ൽ ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.കെ. പരീക്കുട്ടി നിർമിച്ച് ഉറൂബിന്റെ രചനയിൽ പി. ഭാസ്‌കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘നീലക്കുയിൽ’. സത്യൻ, മിസ് കുമാരി, പി. ഭാസ്‌കരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് എ. വിൻസന്റ് ഛായാഗ്രഹണവും രാഘവൻ സംഗീത സംവിധാനവും നിർവഹിച്ചു. മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ആദ്യ ദക്ഷിണേന്ത്യൻ സിനിമയെന്ന പ്രത്യേകതയും ‘നീലക്കുയിലിനുണ്ട്’.

സമം ആർട്സ് തിരുവനന്തപുരം അവതരിപ്പിക്കുന്ന നാടകത്തിന് ആർ.എസ്. മധുവാണ് രചന നിർവഹിച്ചിരിക്കുന്നത്. സി.വി. പ്രേംകുമാർ സംവിധാനം ചെയ്യുന്ന നാടകത്തിൽ ജിതേഷ് ദാമോദർ, സിത്താര ബാലകൃഷ്ണൻ, സജനചന്ദ്രൻ, വഞ്ചിയൂർ പ്രവീൺകുമാർ, സി.വി. പ്രേംകുമാർ, ആർ. രാജേശ്വരി, റജുല മോഹൻ, ശങ്കരൻകുട്ടി നായർ, മാസ്റ്റർ കാശിനാഥൻ എന്നിവർ വേഷമിടും.