മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.
നവനീത് കൃഷ്‌ണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രജനി രാജശേഖരൻ നായർ നിർമ്മിച്ച് സന്തോഷ് മസ്താൻ, കിഷോർ ആനകോട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു.
പുതുമുഖം നവനീത് കൃഷ്ണ നായകനാകുന്ന ചിത്രത്തിൽ രാജശേഖരൻ നായർ, ബിജു കലാവേദി, ബിജുലാൽ പോത്തൻകോട്, പ്രദീപ് രാജ്, എമിൽ,അർച്ചന ദേവി, ആർച്ച എസ് നായർ, നജീന ആലംകോട്, കവിത തുടങ്ങിയവരാണ് അഭിനേതാക്കൾ.
ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് കൃഷ്ണ, കിഷോർ ആനാകോട് എന്നിവരും ഛായാഗ്രഹണം മനു ഗോകുലും ബിജുലാൽ പോത്തൻകോടുമാണ്. മേക്കപ്പ് – വിധു ബാബു, ആർട്ട് – അജി ഏഴാം മൈൽ, എഡിറ്റിംഗ് – വി എസ് സജി, ബിനു, പ്രൊഡക്ഷൻ കൺട്രോളർ- അജയ്ഘോഷ് പരവൂർ.



