Thu Aug 13, 2026 9:37 pm
FLASH
X

പ്രിയദർശിനി ബസിൽ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ്; കർശന നടപടിയെന്ന് മന്ത്രി സി.പി. ജോൺ

Kerala / Latest News August 13, 2026

തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ പുരുഷ യാത്രക്കാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുത്ത മുന്നറിയിപ്പുമായി ഗതാഗത മന്ത്രി സി.പി. ജോൺ. സംഭവം ഇനിയും ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി വിമർശിച്ചു.

മുമ്പ് സംഭവിച്ചത് അബദ്ധമാണെന്നാണ് വിശദീകരണം നൽകിയിരുന്നതെന്നും എന്നാൽ വീണ്ടും സമാന സംഭവം ആവർത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി ബസുകളിലെ തിരക്ക് സംബന്ധിച്ച് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ തിരക്കുള്ള സ്ഥലങ്ങളിൽ ക്യൂ സമ്പ്രദായം ഏർപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ആലുവ റൂട്ടിൽ സർവീസ് നടത്തിയ പ്രിയദർശിനി ബസിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സീറോ ടിക്കറ്റ് നൽകി പണം തട്ടിയ സംഭവം കണ്ടെത്തിയത്. തുടർന്ന് കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്തു.

പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയനെതിരെയാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. സംഭവം ആവർത്തിച്ചതോടെ കെഎസ്ആർടിസിയിലും നടപടികൾ ശക്തമാക്കാനാണ് നീക്കം.