Fri Jul 24, 2026 2:16 am
FLASH
X
booked.net

മോട്ടറോള എഡ്ജ് 70 മാക്സ് വിപണിയിൽ

Tech July 23, 2026

തിരുവനന്തപുരം: മോട്ടറോള പുതിയ എഡ്ജ് 70 മാക്സ് സ്മാർട്ട്‌ഫോൺ പുറത്തിറക്കി. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ, ക്വാഡ് എച്ച്‌ഡി+ (2കെ) എൽടിപിഒ എഎംഒഎൽഇഡി ഡിസ്‌പ്ലേ, 7100 എംഎഎച്ച് ബാറ്ററി, 90 വാട്ട് അതിവേഗ ചാർജിങ്, 25 വാട്ട് മാഗ്നറ്റിക് വയർലെസ് ചാർജിങ്, പ്രീമിയം ഗ്ലാസ് ഫിനിഷ്, എയർക്രാഫ്റ്റ് നിലവാരത്തിലുള്ള അലുമിനിയം ഫ്രെയിം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

50 മെഗാപിക്സൽ സോണി ക്യാമറ, 32 മെഗാപിക്സൽ മുൻ ക്യാമറ, യഥാർഥ നിറങ്ങളും ചർമ്മനിറവും ഉറപ്പാക്കുന്ന സാങ്കേതികവിദ്യ, ഉയർന്ന നിലവാരത്തിലുള്ള ശബ്ദസാങ്കേതികവിദ്യ, വെള്ളം-പൊടി പ്രതിരോധം, കരുത്തേറിയ ഗ്ലാസ് സംരക്ഷണം എന്നിവയും ഫോണിലുണ്ട്. വിവിധ ഉപകരണങ്ങൾക്കിടയിൽ തടസ്സമില്ലാത്ത എ ഐ അനുഭവം നൽകുന്ന മോട്ടറോളയുടെ പുതിയ സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

49,999 രൂപയാണ് തുടക്ക വില. ജൂലൈ 20 മുതൽ ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, രാജ്യത്തെ പ്രമുഖ സ്‌റ്റോറുകൾ എന്നിവ വഴി ഫോൺ ലഭ്യമാകുന്നുണ്ട്.