ജനാധിപത്യം വർഗീയതയിൽ അധിഷ്ഠിതമായ ഫാസിസത്തിലേക്ക് വഴുതിമാറുന്ന മോഡിയുടെ കാലത്ത് 42 വർഷം മുമ്പുള്ള ചരിത്രം ഓർത്തു പോകുന്നു,1984 ജനുവരിയിൽ ലേയിൽ രാജ്യം ഉറ്റുനോക്കിയ ഒരു നിരാഹാര സമരം നടന്നു,സോനം വാങ് ചുക്ക് ജന്തർ മന്ദിറിൽ നടത്തുന്ന അതെ സമര രൂപം, രാഷ്ട്രീയ- സാമൂഹിക പ്രവർത്തകനായിരുന്ന സോനം വാങ്‌യാലായിരുന്നു ആ സമര നായകൻ, അഞ്ച് ദിവസം നീണ്ട ആ നിരാഹാര സമരത്തിലെ ആവശ്യം ലഡാക്കിലെ തദ്ദേശീയ ജനവിഭാഗങ്ങൾക്ക് ഷെഡ്യൂൾഡ് ട്രൈബ് (ST) പദവി ലഭ്യമാക്കുക എന്നതായിരുന്നു.
പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി നേരിട്ടെത്തി ചർച്ച നടത്തി,ആവശ്യം നടപ്പിലാക്കാമെന്ന ഇന്ദിരാഗാന്ധിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ആ സമരം അവസാനിപ്പിച്ചു. ഈ ചരിത്രം ഇവിടെ വെറുതെ പറഞ്ഞു പോയതല്ല. ഇന്ന് ലോകം തന്നെ ശ്രദ്ധിക്കുന്ന ഒരു സമരം രാജ്യതലസ്ഥാനത്ത് നടക്കുന്നു. സോനം വാങ് ചുക്ക് നിരാഹാരത്തിലാണ്. സോനം വാങ്‌യാലിന്റെ മകൻ.
പരീക്ഷാ ക്രമക്കേടുകളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണം! ഇന്ദിരാഗാന്ധി കാണിച്ച മാതൃകയാണ് സമരങ്ങളോടുള്ള ഇന്ത്യയുടെ സമീപനം. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഭാവി വച്ചുകളിക്കാൻ ആരെയും അനുവദിക്കരുത്. അനീതിക്കെതിരെയുള്ള ഈ ശബ്ദം രാജ്യമൊട്ടാകെ മുഴങ്ങട്ടെ!




