Wed Aug 12, 2026 6:16 pm
FLASH
X

മത്സരം സമനിലയിൽ കലാശിച്ചു; നോക്കൗട്ടിലേക്ക് യോഗ്യത നേടി ജപ്പാൻ

Foodball / Sports June 26, 2026

ഇന്ന് നടന്ന ജപ്പാൻ – സ്വീഡൻ മത്സരം സമനിലയിൽ. അഞ്ച് പോയിന്റോടെ ഗ്രൂപ്പ് ടേബിളിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചതോടെ നോക്കൗട്ടിലേക്കും ജപ്പാൻ യോഗ്യത നേടി. മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോൾ, രണ്ടാം പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടുകയായിരുന്നു. രണ്ടാം പകുതിയുടെ 56-ആം മിനിറ്റിലായിരുന്നു ജപ്പാൻ മത്സരത്തിൽ ലീഡെടുത്തത്. ജപ്പാനായി ഡെയ്‌സെൻ ആയിരുന്നു വല കുലുക്കിയത്.

എന്നാൽ, ആ ഗോൾ നേട്ടത്തിന്റെ ആഹ്ലാദം അധിക നേരം നീണ്ട് നിന്നില്ല. മത്സരത്തിന്റെ 62-ആം മിനിറ്റിൽ ആന്റണി എലങ്കയിലൂടെ സ്വീഡൻ ഗോൾ മടക്കി നൽകുകയായിരുന്നു.മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമുള്ള ജപ്പാൻ നിലവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അഞ്ച് പോയിന്റാണ് ജപ്പാന്റെ സമ്പാദ്യം. അതേസമയം, ഒരു ജയവും, ഒരു സമനിലയും, ഒരു തോൽവിയും അടക്കം നാല് പോയിന്റാണ് സ്വീഡനുള്ളത്. ഗ്രൂപ്പ് ടേബിളിൽ മൂന്നാണ് സ്ഥാനത്താണ് സ്വീഡൻ.

Also Read:

ENTERTAINMENT

ദ് ഡെഡ്‌ലി ഡോക്ടർ’; രജനി- കമൽ കൂട്ടുകെട്ടിന്റെ ‘ധർമ്മൻ’ ഫസ്റ്റ് ലുക്ക് പുറത്ത്