Tue Jun 16, 2026 4:24 pm
FLASH
X
booked.net

സ്വർണക്കൊള്ള: എസ് ഐ ടി യെ പിരിച്ചുവിട്ട് കേസന്വേഷണം സിബിഐയ്ക്കു നൽകണം – അയ്യപ്പ ധർമ പരിഷത്ത്

Kerala / News June 16, 2026

കൊല്ലം: വിദേശങ്ങളിലേക്ക് സ്വർണപ്പാളികൾ കടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ പിരിച്ചുവിട്ട് കേസ് സിബിഐക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമ പരിഷത്ത് ദേശീയ നിർവാഹക സമിതി ആവശ്യപ്പെട്ടു. കേരളത്തിൽ മാത്രമല്ല അന്യ സംസ്ഥാനങ്ങളിലും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. കോടതി കർശനമായ നടപടി സ്വീകരിച്ചിട്ടും എസ് ഐ ടി യ്ക്ക് നാളിതുവരെ തൊണ്ടി മുതൽ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.

രാഷ്ട്രീയ സ്വാധീനമുള്ളവർ കേസിൽ പങ്കാളികളായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പോലീസിന്റെ അന്വേഷണം തൃപ്തികരമാകില്ല. ഈ പശ്ചാത്തലത്തിലാണ് കേസന്വേഷണം സിബിഐയ്ക്ക് വിടാൻ സർക്കാർ തയ്യാറാകേണ്ടതെന്നും പരിഷത്ത് ചൂണ്ടികാട്ടി. ചെയർമാൻ പ്രൊഫ.എൻ. രാജശേഖരൻനായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായർ , ചീഫ് കോർഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ള , പ്രൊഫ. ഹരിദാസ്, മുക്കമ്പലമൂട് രാധാകൃഷ്ണൻ , പരവൂർ ഉണ്ണികൃഷ്ണൻനായർ, തിരുപ്പൂർ മുരളി, അറുമാനൂർ ഉണ്ണികൃഷ്ണൻ ,എസ്.ജി.ശിവകുമാർ പത്തനാപുരം എന്നിവർ പ്രസംഗിച്ചു.