Sat Jun 13, 2026 1:09 am
FLASH
X
booked.net

ഹാപ്പി’ റീ റിലീസ് ആഘോഷമാക്കി ആരാധകർ

Entertainment June 12, 2026

അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് അല്ലു അര്‍ജുൻ. മലയാളികൾ സ്നേഹത്തോടെ അദ്ദേഹത്തെ മല്ലു അര്‍ജുൻ എന്നാണ് വിളിക്കുന്നത്. അല്ലുവിൻ്റെ ആദ്യകാല സിനിമകൾ എല്ലാം കേരളത്തിൽ വലിയ വിജയങ്ങൾ ആയിരുന്നു. ഇതിൽ അല്ലുവിൻ്റെ പ്രധാനപ്പെട്ട സിനിമയാണ് “ഹാപ്പി”. എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ഷോ വലിയ ആഘോഷങ്ങളോടെ വരവേൽക്കുകയാണ് മല്ലു അർജുൻ ആരാധകർ.