തിരുവനന്തപുരം : കവിതിലകൻ പണ്ഡിറ്റ് കറുപ്പന്റെ കൃതികളായ ജാതിക്കുമ്മി, ബാലകലേശം, തുടങ്ങിയ കവിതകൾ സ്ക്കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യ വിഷയമാക്കി ഉൽപ്പെടുത്തുന്നതിന് ഗവൺമെന്റ് തീരുമാനിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. അഖില കേരള ധീവരസഭ പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച പണ്ഡിറ്റ് കറുപ്പൻ142-ാം ജന്മദിന വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി സി.പി ജോൺ. ധീവരസഭ സീനിയർ വൈസ് പ്രസിഡന്റെ പൂന്തുറ ശ്രീകുമാർ അദ്ധ്യത വഹിച്ചു. ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി.ബൈജു സ്വാഗതം പറഞ്ഞു.
നവോത്ഥാന നായകൻമാർ സമുദായത്തിന് വേണ്ടി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ ധീവര സമുദായത്തിനും പുലയ സമുദായത്തിനും വേണ്ടി പ്രവർത്തിച്ച് വിപ്ലകരമായ മാറ്റമുണ്ടാക്കിയ വ്യക്തിയാണ് പണ്ഡിറ്റ് കറുപ്പനെന്ന് യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തിയ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ് പറഞ്ഞു. ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, നഗരസഭ കൗൺസിലർമാരായ തമ്പാനൂർ ഹരികുമാർ, നീറമൺകര ഹരി, പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി പ്രസിഡന്റ് എസ്. പ്രശാന്തൻ,, എംആർ. മോഹനൻ , നീറമൺകര സജീവ്, നെല്ലിയോട് ഗിരീശൻ ,എന്നിവർ പ്രസംഗിച്ചു. ധീവരസഭ ജില്ലാ സെക്രട്ടറി കാലടി സുഗതൻ കൃതഞ്ജത പറഞ്ഞു.




