Fri Apr 17, 2026 3:26 pm
FLASH
X
booked.net

മകള്‍ക്ക് ക്രൂരമര്‍ദ്ദനം സഹികെട്ട പിതാവ് മരുമകനെ വെട്ടി വീഴ്ത്തി

Kerala / News April 13, 2026

വെള്ളറട : വെള്ളറട പോലീസ് പരിധിയില്‍ കൂട്ടപ്പൂവിലാണ് സംഭവം. സ്ഥിരമായി മകളെ ക്രൂരമായും മര്‍ദ്ദിക്കുന്നത് കണ്ട് സഹികെട്ട പിതാവ് മരുമകനെ വെട്ടി വീഴ്ത്തി. കൂട്ടപ്പു ചരിവ് വിള  സോജീ ഭാവനില്‍ ദാസ് .റ്റി (61)ആണ് മരുമകനെ വെട്ടി വീഴ് ത്തിയത്. മരുമകന്‍ പത്തുകാണി കടയാറ വീട്ടില്‍ മോജോ (30)നെയാണ് വെട്ടി വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ മോജോയെ നാട്ടുകാരും മകളും ചേര്‍ന്ന്  കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. മകളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടി കൂടുകയായിരുന്നു. ഇതിനിടെ കൂട്ടപ്പൂവില്‍ നിന്നും 3 കിലോമീറ്റര്‍ അകലെ  ആറുകാണിയില്‍ പോയി തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ദാസിന്റെ ശ്രമം  വെള്ളറട പോലീസ് ഇടപെടലിനെ തുടര്‍ന്ന് വിഫലമായി.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ എസ് .ഐ. പ്രദീഷ് കുമാര്‍, സിവില്‍ പോലീസുകാരായ ദീപു, വിഷ്ണു, സതീഷ്, ഷാജി, ജിജു അടങ്ങുന്ന സംഘം വിദഗ്ധമായി അതിര്‍ത്ഥിയില്‍ നിന്ന് പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നുവെങ്കില്‍ ദാസിനെ പിടിക്കാന്‍ പോലീസ് ഏറെ  വിയര്‍ക്കുമായിരുന്നു. എന്തായാലും കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാന്‍ഡ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന  മോജോ (30)ആണെങ്കില്‍ നിരവധി കേസിലെ പ്രതിയും സ്വന്തം പിതാവിനെ അടിച്ചുകൊന്ന കേസുള്‍പ്പെടെ നിരവധി കേസ് മോജോയ്ക്ക്  നിലവിലുണ്ട്. മോജോയെ വെട്ടി വീഴ്ത്തിയ  ദാസും ചില്ലറക്കാരനല്ല. അയാള്‍ക്കെതിരെയും ആറു കാണി പോലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്തായാലും  മകളെ ക്രൂരമായി ആക്രമിക്കുന്നത് സ്ഥിരമായി കാണാറുള്ള ദാസ് നിരവധി തവണ മോജോക്ക് താക്കീത് നല്‍കിയിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ്  കഴിഞ്ഞദിവസം രാത്രി മദ്യലഹരിയില്‍  മകളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട് നിയന്ത്രണം വിട്ടാണ്  ദാസ് മോജോയെ വെട്ടി വീഴ്ത്തിയത്. എന്തായാലും കൂട്ടപ്പൂ പ്രദേശമാകെ  രാത്രിയിലുള്ള വെട്ടി വീഴ്ത്തലും  നിലവിളിയുടെയും ഭീതിയില്‍ നിന്ന് പ്രദേശം മുക്തമായിട്ടില്ല.