വെള്ളറട:. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല 69 മത് തീര്‍ത്ഥാടനത്തിന്റെ ആറാം നാള്‍ തീര്‍ത്ഥാടകരുടെ വന്‍ പ്രവാഹം. കടുത്ത വേനല്‍ ചൂടിനെ അവഗണിച്ച് കുരിശിന്റെ വഴി പ്രാര്‍ത്ഥനയും ചൊല്ലി ആയിരക്കണക്കിന് വിശ്വാസികള്‍ മലകയറി പ്രാര്‍ത്ഥിച്ചു. വൈകുന്നേരത്തോടെ തീര്‍ത്ഥാടകരുടെ ഒഴുക്ക് വര്‍ധിച്ചു. രാത്രിയും വലിയ തീരക്ക് തുടരുകയാണ്. സംഗമ വേദിയിലും ആരാധനാ ചാപ്പലിലും നെറുകയിലുീ നടന്ന വിവിധ ശുശ്രൂഷകള്‍ക്ക് റവ.ഡോ. മനോ ഹിയം സേവ്യര്‍, റവ ഫാ .സുജിന്‍ എസ്. ജോണ്‍സന്‍. ഫാ.തോമസ് ശൗര്യം കുഴിയില്‍ ഫാ. ക്ലീറ്റസ്. ടി., ഫാ. അനുജാ ജോര്‍ജ്, ഫാ.ആന്റണി തറക്കുന്നേല്‍,മേജര്‍ റ്റി. ഇ.സ്റ്റീഫന്‍സണ്‍, ഫാ. വിജിന്‍ എസ് ആഞ്ചലോസ്, ഫാ. വിപിന്‍ രാജ്, എന്നിവര്‍ നേതൃത്വം നല്‍കി.
രാവിലെ 10 മണിക്ക് സെന്റ് വിന്‍സെന്റ് ഡി. പോള്‍ സൊസൈറ്റി നെയ്യാറ്റിന്‍കര രൂപത സെന്‍ട്രല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിന്‍സെന്‍ഷ്യന്‍ തീര്‍ത്ഥാടക സംഗമം നടന്നു. കൂതാളി ക്രിസ്തുരാജകുരിശടി മുതല്‍ കുരിശുമലയിലേയ്ക്ക് കുരിശിന്റെ വഴി പ്രാര്‍ത്ഥനയും നടത്തി. തുടര്‍ന്ന് സംഗമ വേദിയില്‍ രൂപതാ പ്രസിഡന്റ് അഡ്വ.പി.സി. വിജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമം ഫാ. ക്ലീറ്റസ്. റ്റി. ഉത്ഘാടനം ചെയ്തു. അഡ്വ. റോബിന്‍സെല്‍വരാജ്, എം. തപസി, ബിജോയ്, പ്രേമകുമാര്‍, ഫാ. അനുജോ ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
2 മണിക്ക് ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് റൈറ്റ് . റവ.എം.മാത്യൂസ് മോര്‍ സല്‍വാ നോസ് എപ്പിസ്‌കോപ്പ കാര്‍മികത്വം വഹിച്ചു. 6 മണിയ്ക്ക് സംഗമ വേദിയില്‍ നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്ക് കുഴിത്തുറ രൂപതാ മെത്രാന്‍ ഡോ. ആല്‍ബര്‍ട്ട് അനസ്താസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. 8.30 നും 10.30 നും ക്രിസ്തീയ സംഗീതാര്‍ച്ചനയും നടന്നു.




