വെള്ളറട : അതിര്‍ത്തി പ്രദേശമായ വെള്ളറട പോലീസ് പരിസരത്താണ് പ്രശ്‌നബാധിത ബൂത്തുകള്‍ നിരവധിയുള്ളത്. വെള്ളറട -കൂതാളി സ്‌കൂളുകള്‍ പ്രശ്‌ന ബാധിത ബൂത്തുകളാണെന്ന് മുന്നേ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അതിന്റെ അടിസ്താനത്തില്‍ ഇലക്ഷന് മുന്നോടിയായിട്ടാണ് പോലീസ് മേധാവികളുടെ നിര്‍ദ്ദേശാനു സരണം ഡി.വൈ.എസ്.പി. സുനില്‍കുമാറിനെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്‍, എസ്. ഐ. അഭിജിത്തിന്റെയും നേതൃത്വത്തില്‍ വെള്ളറട പോലീസ് പരിധിയില്‍ വെള്ളറട- ആനപ്പാറ,വെള്ളറട- പനച്ചമൂട് പ്രശ്‌ന ബാധിത ബൂത്തുകള്‍ ഉള്ള ഭാഗങ്ങള്‍ മുഴുവനും പോലീസും കേന്ദ്രസേനയും സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തി. ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് റൂട്ട് മാര്‍ച്ച് ആരംഭിച്ചത്. വെള്ളറട മേഖലയിലാകെ പ്രദേശവാസികളെ അമ്പരപ്പിക്കുന്ന രീതിയിലുള്ള പോലീസും അര്‍ദ്ധ സൈനിക ഫോഴ്‌സുകളെയും സംയുക്തമായിട്ടുള്ള റൂട്ട് മാര്‍ച്ച് പ്രദേശവാസികള്‍ക്ക് ആകെ അങ്കലാപ്പുണ്ടാക്കുന്ന രീതിയിലായിരുന്നു റൂട്ട് മാര്‍ച്ച്. വരുംദിവസങ്ങളിലും പ്രശ്‌നബാധിത ബൂത്തുകള്‍ കേന്ദ്രീകരിച്ച് റൂട്ട് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് വെള്ളറട സി. ഐ. നിസാമുദ്ദീന്‍ പറഞ്ഞു.ചിത്രം.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്‍, എസ്. ഐ. അഭിജിത്തിന്റെയും നേതൃത്വത്തില്‍ വെള്ളറട പോലീസ് പരിധിയില്‍ നടന്ന റൂട്ട് മാര്‍ച്ച്.




