Mon Mar 09, 2026 5:39 pm
FLASH
X
booked.net

സിപിഎം ജില്ലാ സെക്രട്ടറി സ്പിരിറ്റ് കടത്തുന്നു-പികെ ശശി കടക്ക് പുറത്തെന്ന് സിപിഎം

Videos March 9, 2026

ശശി പാർട്ടി വിട്ടു പുറത്തുപോയി എങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കാമെന്ന് സിപിഎം കള്ളുകുടിയന്മാരാണ് ലോക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നതെന്ന് പികെ ശശി പാലക്കാടിന്റെ ഒരുകാലത്തെ സിപിഎമമിന്റെ ഗർജനമായിരുന്ന പികെ ശശി ഇന്ന് പാർട്ടിക്ക് വെറും ശശിയായി മാറിയത് എങ്ങനെ രണ്ടു വർഷക്കാലമായി സിപിഎമുമായി അകന്നു കഴിയുകയായിരുന്നു പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം കഴിഞ്ഞ മാസം രാജിവെച്ചിരുന്നു ലൈംഗിക ആരോപണവും പാർട്ടി ഫണ്ട് തിരുമറി നടത്തിയെന്ന ആരോപണവും ശശിയുടെ രാഷ്ട്രീയ വളർച്ചയ്ക്ക് തടസ്സമായിരുന്നു സിപിഎമമുമായി അടിച്ചുപിരിയുകയും ചേർച്ചയില്ലായ്മയിൽ നിന്നും പാലക്കാട്ടെ പാർട്ടി പ്രവർത്തകർ വിമത കൺവെൻഷൻ സംഘടിപ്പിച്ചു പാലക്കാട്ടെ രണ്ട് മുൻ ഏരിയ സെക്രട്ടറിമാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് വിമത കൺവെൻഷൻ സംഘിച്ച അസംതൃപ്തരായ സിപിഎം പ്രവർത്തകരെ സംഘടിപ്പിച്ച പാലക്കാട്ടെ വിമതർക്ക് പികെ ശശിയെ ഒപ്പം കൂട്ടാൻ അധികം മിനക്കടേണ്ടി വന്നില്ല സിപിഎം ഇന്ന് പുറത്താക്കും നാളെ പുറത്താക്കും എന്ന് പറഞ്ഞു പറഞ്ഞു നടക്കുന്നതിനാൽ അതിനു മുമപേ തന്നെ പുറത്തേക്ക് പോകാൻ നോക്കിയിരിക്കുന്ന പികെ ശശിക്ക് വിമതരുടെ വിളി ഉത്തേജകമായി ഇനി മറിച്ചു ചിന്തിച്ചാൽ ഈ വിമത കൺവെൻഷന് പിന്നിൽ പികെ ശശി എന്ന രാഷ്ട്രീയ തന്ത്രജ്ഞന് അടിത്തറയിട്ട് അതിന്റെ ക്രെഡിറ്റ് ഉണ്ടോ എന്നും സംശയിക്കുന്നതിൽ തെറ്റ്ാകാണില്ല അതിനും കാരണമുണ്ട് വിമത കൺവെൻഷനിൽ പ്രധാന ശ്രദ്ധാകേന്ദ്രവും .

പികെ ശശി ആണെന്നതാണ് ശശി തുറന്ന വാതായനങ്ങളിലൂടെ തുറന്ന യുദ്ധത്തിലേക്കാണ് യാത്ര എന്നത് പ്രസംഗത്തിലൂടെ ഉറപ്പിക്കാം വന്നവരൊന്നും പാർട്ടിക്ക് പുറത്തുവന്നതല്ല എന്നും ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഇത്തരം ഒരു പൊട്ടിത്തിരക്ക് കാരണമെന്നും അദ്ദേഹം പറയുന്നു. കള്ളുകുടിയന്മാർ കള്ളുകുടിച്ചിരിക്കുന്ന സദസ്സിലാണ് ലോക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത് എന്നാണ് ആരോപണം അതിനുള്ള ന്യായീകരണവും അദ്ദേഹം നിരത്തുന്നുണ്ട് സ്പിരിറ്റ് കേസിലെ പ്രതികൾ പാർട്ടിയിൽ നുഴഞ്ഞു കയറിയിട്ടുണ്ട് അതിൽ പാലക്കാട് ജില്ലാ സെക്രട്ടറിയെയും നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കാൻ അദ്ദേഹം തൻറെ വേദി ഉപയോഗിച്ചു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ആണെന്ന ഗുരുതര ആരോപണം ശശി ഉന്നയിച്ചു എല്ലാ ഏരിയ കമ്മിറ്റിയിലും പങ്കെടുത്ത് പ്രശ്നം ഉണ്ടാക്കുകയും അഞ്ചു വർഷം കൊണ്ട് ആവശ്യത്തിലേറെ പ്രവർത്തകരെ പാർട്ടി വിരോധികളാക്കി മാറ്റാനും സിപിഎം ജില്ലാ സെക്രട്ടറിക്ക് പ്രത്യേക കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു കള്ള് കച്ചവടം നല്ലതാണ് എന്നാൽ വിൽപന നടത്തുന്ന കള്ളിൽ സ്പിരിറ്റ് കലക്കി കച്ചവടം നടത്താൻ മുൻകൈയെടുക്കുന്നതും സുരേഷ് ബാബുവിന്റെ സംഘമാണെന്നാണ് ശശി തുറന്നടിച്ചത് 500 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച വിമത വിപ്ലവ കൺവെൻഷനിൽ ആയിരത്തിനു മുകളിൽ അസംതൃപ്തരായ സഖാക്കൾ പങ്കെടുത്തിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ മാസങ്ങളുടെ തയ്യാറെടുപ്പുകൾ നടന്നിട്ടുണ്ടാവാം