Sat Mar 07, 2026 1:24 pm
FLASH
X
booked.net

പുതുയുഗ യാത്രയുടെ സമാപനം വെള്ളറടയില്‍ സി. പി. ജോണ്‍ ഉദ്ഘാടനം ചെയ്തു

Kerala / News March 6, 2026

വെള്ളറട:ഉമ്മന്‍ചാണ്ടിയുടെ ചരിത്ര വിസ്മയമാണ് വിഴിഞ്ഞം തുറമുഖം. പിണറായി വിജയന്‍ വികസന മുരടിപ്പു ണ്ടാക്കി വിലകയറ്റം സ്രഷ്ടിച്ചു. രക്തസാക്ഷികളെപോലും വഞ്ചിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ പവര്‍ കട്ട് ഇല്ലാത്ത പത്ത് വര്‍ഷം എന്ന് ബോര്‍ഡ് എഴുതി വെച്ച ശേഷം പവര്‍ കട്ട് അരംപിച്ച സര്‍ക്കാര്‍ ആണ് നിലവില്‍ ഉള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റാ മോഷ്ടിച്ച പിണറായി വിജയനെതിരെ ജീവനക്കാര്‍ കോടതിയെ സാമിബീച്ചിരിക്ക ആണ് .മുന്നൂറ് ദിവത്തോളം സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യ്ത ആശാവര്‍ക്കാര്‍ മാരെ വഞ്ചിച്ച സര്‍ക്കാര്‍ ആണ് നിലവില്‍ ഉള്ളത് .റാങ്ക് ജേതാക്കള്‍ക്ക് ജോലി നല്‍കുന്നില്ല എന്നാല്‍ പിണറായി വിജയന്‍ പിന്‍വാതില്‍ നിയമനം നടത്തി യുവാക്കളെ വഞ്ചിക്കുകയാണ് .മയക്കുമരുന്നിന്റെ രാജ്യമായി  കേരളത്തെ മാറ്റിയിരിക്കുന്നു പിണറായി വിജയന്‍.                                                                        

പുതുയുഗയാത്ര കേരളത്തിന്റെ ശബ്ദമാണ് ഈ ജാഥ പ്രത്യാശയുടെശബ്ദമായി മാറിയിട്ടുണ്ട് .ബി.ജെ.പിയും പിണറായി വിജയനും കൈകോര്‍ത്തു കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ്.് സി. പി. എം. കോട്ടകളെ തകര്‍ത്തെറിഞ്ഞാണ് പുതിയുഗ യാത്ര വെള്ളറടയില്‍ എത്തിയിരിക്കുന്നത്. ഗോവിന്ദന്റെ ഭാര്യയ്ക്ക്  സീറ്റ് കൊടുക്കുകയും സുധാകരനെ സീറ്റ് നിഷേധിക്കുകയും ചെയ്യുന്നതാണ് സി.പി.എമ്മിന്റെ രീതി. പയ്യന്നൂരിന് പോലും സി.പി.എം. പരാജയപ്പെടുമെന്നുറപ്പാണ്.

യു.ഡി.എഫ്. ചെയര്‍മാന്‍ കെ. ദസ്ത ഗീര്‍ അദ്യക്ഷതവഹിച്ച യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി. ഡി. വിതിശന്‍, ശരത് ചന്ദ്ര പ്രസാദ്, വി. എസ്. ശിവകുമാര്‍, ഹരീന്ദ്രനാഥ്, ശക്തന്‍, വിന്‍സന്റ്, ഷാനിമോള്‍ ഉസ്മാന്‍, കനകയ കുമാര്‍, ശബരിനാഥന്‍, ബെന്നിബഹന്യാന്‍,ഡോ.വത്സലന്‍, പ്രേമചന്ദ്രന്‍.  എല്‍. വി. അജയകുമാര്‍, അഡ്വ. മഞ്ചവിളാകം ജയന്‍, അഡ്വ. മോഹന്‍ദാസ്, അന്‍സജിതാ റസ്സല്‍, നെയ്യാറ്റിന്‍കര സാനല്‍, സോമന്‍ കുട്ടി നായര്‍, എ. റ്റി. ജോര്‍ജ്,  പാറശാല സുധാകരന്‍, ഡി. ജി. രത്‌നകുമാര്‍, അഡ്വ. ജോണ്‍, അഡ്വ. ഗിരീഷ് കുമാര്‍, മുഹമ്മദ് ഹുസൈന്‍, ഷാജി പണിക്കര്‍, അഡ്വ. രാജു, സ്റ്റാന്‍ലി, ബോബന്‍,എം. എസ് .അനില്‍ തുടങ്ങി നിരവധി നേതാക്കള്‍ പ്രസംഗിച്ചു.നൂറ്കണക്കിന് പ്രവര്‍ത്തകരാണ് വെള്ളറടയില്‍ തടിച്ച് കൂടിയത്.