Tue Aug 04, 2026 11:46 pm
FLASH
X

  ആറാട്ടു കുഴിയിലും അജ്ഞാതന്റെ  മോഷണശ്രമം

HOME / Kerala January 30, 2026

വെള്ളറട : വെള്ളറട പോലീസ് പരിധി  കവര്‍ച്ചക്കാരുടെ താവളമായി മാറിയിരിക്കുകയാണ്. ഇന്നലെ ആറാട്ടുകുഴിയില്‍ റിട്ട: അധ്യാപകന്‍  രാജേന്ദ്രന്റെ വീടിനു സമീപത്തെത്തിയ മോഷ്ടാവ്  സി.സി.ടി.വി. ശ്രദ്ധയില്‍പ്പെട്ടതോടെ  മുങ്ങുകയായിരുന്നു. വളരെ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വിയെ  നശിപ്പിക്കാന്‍ തസ്‌ക്ക രന് കഴിയാത്തതാണ്  പിന്‍ വാങ്ങാന്‍ കാരണം. ദിവസങ്ങളായി വെള്ളറട പോലീസ് പരിധിയില്‍ കവര്‍ച്ചയുടെ പരമ്പര തന്നെ തുടരുകയാണ്. ഒരു മാസത്തിനുള്ളില്‍  ഇരുപതിലധികം കവര്‍ച്ചകളാണ് നടന്നിരിക്കുന്നത്. ഒന്നിനും ഒരു തുമ്പ് കണ്ടെത്താന്‍ പോലീസിന് ആകുന്നു മില്ല. കവര്‍ച്ച നടക്കുന്ന സ്ഥലത്തെ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളെല്ലാം പോലീസ് ശേഖരിക്കുന്നുണ്ട് എങ്കിലും കവര്‍ച്ച കാരില്‍ എത്തിപ്പെടാന്‍  കഴിയുന്നില്ല എന്നതാണ് വാസ്തവം.

എന്തായാലും കവര്‍ച്ചക്കാരെ ഭയന്ന്  പ്രദേശവാസികള്‍ ഭയപ്പാടിലാണ്. ഇന്നലെ ആറാട്ടുകുഴിയില്‍ എത്തിയ  മുഖം മൂടിയൊക്കെ ധരിച്ച കവര്‍ച്ച കാരന്റെ കൈയില്‍  പ്രത്യേക ടൂള്‍സും കൈയില്‍ കരുതിയിട്ടുണ്ട്. അവിചാരിതമായി വീട്ടുടമ പുറത്തിറങ്ങിയാല്‍ മുഖംമൂടി ധരിച്ച കവര്‍ച്ചക്കാരന്റെ ആക്രമണം  ഉണ്ടാകും എന്ന് ഉറപ്പാണ്. പോലീസ് പട്രോളിങ് ശക്തമാക്കുകയും അക്രമികളെ വേഗത്തില്‍ പിടികൂടിയില്ലായെങ്കില്‍ പ്രദേശവാസികളുടെ സമാധാനം നഷ്ടപ്പെട്ടു എന്നതിന് കുറച്ചുകൂടി ശക്തി പകരുന്ന അവസ്ഥ ഉണ്ടാകും. എത്രയും പെട്ടെന്ന് മോഷ്ടാവിനെ പിടികൂടി   പ്രദേശത്തെ ജനങ്ങള്‍ക്ക് സമാധാനം വീണ്ടു  കിട്ടാന്‍ നടപടി ഉണ്ടാകണമെന്നാണ് വെള്ളറടയിലെ വ്യാപാരിയായ സജിയും, രാജനും ആവശ്യപ്പെട്ടു.