തിരുവനന്തപുരം: കുറഞ്ഞത് 500 ഡോളര്‍ നിക്ഷേപത്തോടു കൂടിയ ടാറ്റ ഇന്ത്യ ഡൈനാമിക് ഇക്വിറ്റി ഫണ്ട്-ഗിഫ്റ്റ് ഐഎഫ്എസ്‌സി പുറത്തിറക്കാന്‍ ടാറ്റാ അസറ്റ് മാനേജുമെന്‍റിന് ഐഎഫ്എസ്‌സിഎയില്‍ (ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്‍റർസ് അതോറിറ്റി) നിന്ന് അനുമതി ലഭിച്ചു. ഇന്ത്യയുടെ വളരുന്ന ഓഹരി വിപണിയില്‍ നിന്നും നേട്ടമുണ്ടാക്കാനും ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായുള്ള ഇന്ത്യയുടെ മുന്നേറ്റത്തില്‍ പങ്കാളികളാകാനും ഈ പദ്ധതി ആഗോള നിക്ഷേപകര്‍ക്ക് അവസരമൊരുക്കും. മ്യൂച്വൽ ഫണ്ട് ഇക്വിറ്റി സ്‌കീമുകളിലും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലും (ഇടിഎഫ്) നിക്ഷേപിക്കുന്ന ഒരു ഇൻബൗണ്ട് ഫീഡർ പദ്ധതിയായാണ് ഈ ഫണ്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്.
വിപണി പ്രവണതകള്‍ക്ക് അനുസൃതമായി വന്‍കിട, ഇടത്തരം, ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുന്ന രീതിയില്‍ വകയിരുത്തല്‍ നടത്തുന്ന രീതിയാവും ടാറ്റ ഇന്ത്യ ഡൈനാമിക് ഇക്വിറ്റി ഫണ്ട് പിന്തുടരുക. സാങ്കേതികവിദ്യ, ഊര്‍ജ്ജം, ആരോഗ്യ സേവനം തുടങ്ങി വളര്‍ന്നു വരുന്ന മേഖലകളില്‍ തന്ത്രപരമായ നിക്ഷേപങ്ങള്‍ നടത്തി സാധ്യതകള്‍ വിപുലമാക്കുകയും ചെയ്യും.
ഈ ഫണ്ടിലൂടെ നേടുന്ന വരുമാനം ഇന്ത്യന്‍ നികുതികളില്‍ നിന്നു പൂര്‍ണമായും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നതാണ് നോണ്‍ റസിഡന്‍റ് വിഭാഗത്തില്‍പെട്ടവര്‍ക്ക് ലഭിക്കുന്ന സുപ്രധാന നേട്ടം. നിക്ഷേപകര്‍ അവര്‍ താമസിക്കുന്ന രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായ നികുതിക്കു മാത്രമാവും വിധേയം.
നോണ്‍ റസിഡന്‍റ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് കുറഞ്ഞത് 500 ഡോളര്‍ നിക്ഷേപത്തിനൊപ്പം ഗണ്യമായ നികുതി നേട്ടങ്ങള്‍ കൂടി നല്‍കുന്നതാണ് ഗിഫ്റ്റ് ഐഎഫ്എസ്‌സിയില്‍ നിന്നുള്ള ടാറ്റാ ഇന്ത്യ ഡൈനാമിക് ഇക്വിറ്റി ഫണ്ടെന്ന് ടാറ്റാ അസറ്റ് മാനേജുമെന്‍റ് ഇന്‍റര്‍നാഷണല്‍ ബിസിനസ് മേധാവി അഭിനവ് ശര്‍മ പറഞ്ഞു. നിലവിലെ വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ചു ആസ്‌തികള്‍ വകയിരുത്തുന്ന രീതിയാവും പദ്ധതിയുടേത്. നിലവിലെ സാഹചര്യത്തില്‍ ആകെ കൈകാര്യം ചെയ്യുന്ന ആസ്‌തികളുടെ 50-100 ശതമാനം വിപുലമായ അടിത്തറയുള്ള ഫണ്ടുകളിലും 0-50 ശതമാനം വിവിധ മേഖലകളിലും വിഭാഗങ്ങളിലുമുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതികളിലും നിക്ഷേപിക്കും. ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളില്‍ വൈവിധ്യവല്‍ക്കരണത്തോടെ പങ്കാളിയാകാനും മാറ്റങ്ങള്‍ വരുത്താനുള്ള അവസരവുമായി മുന്നോട്ടു പോകാനും ഇതു സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ നിക്ഷേപകര്‍ക്ക് വ്യക്തികള്‍ എന്ന നിലയിലും സ്ഥാപനങ്ങള്‍ എന്ന നിലയിലും ഈ പദ്ധതിയില്‍ നിക്ഷേപിക്കാനാവും. പ്രവാസികള്‍ക്കും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് നിലവാരമനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ക്കു വിധേയമായ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ വിഭാഗത്തില്‍പെട്ടവര്‍ക്കും ഇതില്‍ നിക്ഷേപിക്കാനാവും.