സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികളും കുടുംബ സംഗമവും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ കെ. മധു ഉത്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റിയിലൂടെ വളർന്നുവന്ന ഒരു ആളാണ് ഞാൻ എന്നും അതിന്റെ പ്രവർത്തനങ്ങൾ എനിക്ക് സിനിമയിൽ ഗുണം ചെയ്തു എന്നും കെ. മധു ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു. മാക്ടയുടെ ട്രഷററായി സ്ഥാനമേറ്റ സജിൻ ലാലിന് സൊസൈറ്റിയുടെ ആദരവ് തദവസരത്തിൽ നൽകി. വൈസ് പ്രസിഡണ്ട് അനിത പ്രസന്നൻ അധ്യക്ഷൻ വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അഡ്വ. ബിന്ദു ആർ സ്വാഗതവും സലിൽ ജോസ് നന്ദിയും രേഖപ്പെടുത്തി. സിനിമ പിന്നണി ഗായകരായ ഖാലിദ്, നവ്യ രാജേന്ദ്രൻ, ആൾ ഇന്ത്യ റേഡിയോ തിരുവനന്തപുരം പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. സീനിയർ അംഗങ്ങളും ചിത്രകാരന്മാരുമായ എസ്. ആർ. ഭദ്രൻ, എ. ജെ.ഭദ്രൻ എന്നിവരെയും ആദരിച്ചു. തുടർന്ന് അംഗങ്ങളുടെ തിരുവാതിരക്കളി, ഓണ സദ്യ,ഗാനമേള എന്നിവയും ഉണ്ടായിരുന്നു.