Mon Jul 07, 2025 1:05 am
FLASH
X
booked.net

 അഖണ്ഡ 2 വിന്റെ ടീസര്‍ ഇറങ്ങി വൻ വരവേൽപ്പ്

Entertainment June 10, 2025

തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് അഖണ്ഡ 2. അണിയറ പ്രവര്‍ത്തകര്‍  ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. താണ്ഡവം എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് അണിയറപ്രവര്‍ത്തകര്‍ കുറിച്ചിരിക്കുന്നത്. ബാലയ്യയുടെ ആക്ഷന്‍ സീനുകളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൈ ക്വാളിറ്റിയിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ശിവ ഭക്തനായാണ് സിനിമയില്‍ ബാലയ്യ എത്തുന്നത്. ബോയപതി ശ്രീനു സംവിധാനം 2021 ല്‍ പുറത്തിറങ്ങിയ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. പ്രഗ്യാ ജെയ്‌സ്വാള്‍ ആണ് അഖണ്ഡ 2 വില്‍ നായികയായി എത്തുന്നത്. ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്റ് എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു. ബാലയ്യ നായകനായി എത്തി അവസാനം പുറത്തിറങ്ങിയ ഡാക്കു മഹാരാജ് വലിയ വിജയമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്