Mon Jul 07, 2025 1:45 am
FLASH
X
booked.net

സത്യജിത് റേയുടെ സിനിമകൾ എന്നും പുതുജീവൻ നൽകുന്നത്: അടൂർ ഗോപാലകൃഷ്ണൻ

Entertainment / Malayalam June 6, 2025

തിരുവനന്തപുരം :സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പത്താമത് സത്യജിത് റേ പുരസ്കാരവും സാഹിത്യ പുരസ്കാരവും പത്മവി ഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ തിരുവനന്തപുരത്ത് വിതരണം ചെയ്തു. റേയുടെ സിനിമകൾ എന്നും പുതുജീവൻ നൽകുന്നതാണെന്നും അദ്ദേഹത്തിന്റെ സിനിമകൾ വിലമതിക്കാൻ പറ്റാത്ത ഒന്നാണെന്നും  റേയുടെ നാമധേയം നിലനിർത്തുന്നതിൽ സത്യ ജിത് റേ ഫിലിം സൊസൈറ്റി ക്കുള്ള പങ്ക് വലുതാണെന്നും അടൂർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

സൊസൈറ്റി ചെയർമാൻ  സജിൻ ലാൽ അധ്യക്ഷ്യം വഹിച്ച ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ജേതാക്കളായ ഡോ. ജോർജ്ജ് ഓണക്കൂർ,  പ്രഭാവർമ്മ,  സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ്  നാരായണൻ സംവിധായകരായ ബാലു കിരിയത്ത്, സുരേഷ് ഉണ്ണിത്താൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി രുന്നു. സത്യജിത് റേ ഹാമർ ഫിലിം അവാർഡ്, മിനിസ്ക്രീൻ വാർഡ്, ബുക്ക്‌സ് അവാർഡ് ഇൻ്റർ നാഷണൽ ഡോക്യുമെൻ്ററി & ഷോർട്ട് ഫിലിം അവാർഡ് എന്നിവ ജേതാക്കൾക്ക് സമ്മാനിച്ചു. സത്യ ജിത് റേ മ്യൂസിക് ക്ലബ് അംഗങ്ങളും അവാർഡ് ജേതാക്കളായ ഗായകരം ചേർന്ന് അവതരിപ്പിച്ച ഓൾഡ് ഈസ് ഗോൾഡ് സംഗീത പരിപാടിയും നടന്നു.